പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ആരോപണവുമായി ബിജെപി; 'രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയാഘോഷത്തിൽ ഭാ​ഗമായി', പ്രതികരിച്ച് എൻഎംആർ റസാഖ്

Published : Apr 03, 2026, 01:19 PM IST
palakkad

Synopsis

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള ഡീലാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നാണ് ബിജെപിയുടെ ആക്ഷേപം. എന്നാൽ പ്രചരിക്കുന്ന ഫോട്ടോകൾ കൊട്ടിക്കലാശ ദിവസം എടുത്തതാണെന്നും ആരോപണം ശരിയല്ലെന്നും റസാഖ് പ്രതികരിച്ചു.

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ ജയിച്ച രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തിൽ പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി എൻഎംആർ റസാഖ് പങ്കെടുത്തെന്ന ആരോപണവുമായി ബിജെപി. കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള ഡീലാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നാണ് ബിജെപിയുടെ ആക്ഷേപം. എന്നാൽ പ്രചരിക്കുന്ന ഫോട്ടോകൾ കൊട്ടിക്കലാശ ദിവസം എടുത്തതാണെന്നും ആരോപണം ശരിയല്ലെന്നും റസാഖ് പ്രതികരിച്ചു.

പോരാട്ടം അവസാല ലാപ്പിലേക്ക് കടക്കുമ്പോൾ ആരോപണ പ്രത്യാരോപണങ്ങൾ കടുക്കുകയാണ്. പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എൻഎംആർ റസാഖ് കോൺ​ഗ്രസ് പ്രവർത്തകനായിരുന്നു എന്നാണ് ബിജെപി തുടക്കത്തിലേ ആരോപിച്ചിരുന്നത്. ഇതിന് തെളിവെന്ന രീതിയിലാണ് റസാഖിന്റെ പഴയ ചിത്രങ്ങൾ പുറത്തു വിടുന്നത്. എൽഡിഎഫും യുഡിഎഫും ഒന്നാണ് എന്ന തലക്കെട്ടിലാണ് ചിത്രങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പാലക്കാട് വിക്ടോറിയ കോളേജിനു മുന്നിൽ നടന്ന ആഹ്ലാദപ്രകടനത്തിൽ റസാഖ് പങ്കെടുത്തിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. എന്നാൽ ആരോപണം എൽഡിഎഫ് സ്ഥാനാർത്ഥി പൂർണമായി നിഷേധിക്കുന്നു. അതെസമയം ബിജെപിയും സിപിഎമ്മും തമ്മിലുളള തർക്കത്തിൽ തത്കാലം കക്ഷിയാകേണ്ടതില്ലെന്നാണ് കോൺ​ഗ്രസിന്റെ നിലപാട്.

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊലീസ് ഓഫീസറായ തനിക്ക് ദുരനുഭവം ഉണ്ടായി, സംസ്ഥാന സർക്കാർ ലൗജിഹാദിനോട് കണ്ണടച്ചു കേരളത്തിൽ സ്ത്രീ സുരക്ഷ ഇല്ലാത്തത് അതിനാൽ; വിവാദ പ്രസംഗവുമായി ആർ ശ്രീലേഖ
ഇടതുപക്ഷത്തിൻ്റെ ഉറച്ച കോട്ടയിൽ 'കൈ' വെക്കാൻ യുഡിഎഫ്; ട്വൻ്റി20 സാന്നിധ്യത്തിൽ വൈപ്പിൻ മണ്ഡലം പ്രവചനാതീതം