
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കിച്ചണ്‍ ബിൻ പദ്ധതിയിൽ വൻ അഴിമതിയെന്ന് ബിജെപി. 5,000 ബിൻ മാത്രമാണ് വിതരണം ചെയ്തതെന്നും പിന്നീട് അത് 60,000 എന്ന് പെരുപ്പിച്ച് കാട്ടിയെന്നും ബിജെപി നേതൃത്വം ആരോപിച്ചു. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. കൊയമ്പത്തൂര്‍ ആസ്ഥാനമായ ഒമേഗാ എക്കോടെക് എന്ന സ്ഥാപനത്തിന് മാനദണ്ഡങ്ങളെല്ലാം മറികടന്നാണ് ടെണ്ടര്‍ നൽകിയതെന്നും ആരോപണ വിധേയരെ തന്നെ അന്വേഷണം ഏൽപ്പിച്ച് വിജിലൻസ് അന്വേഷണം പോലും വഴിതെറ്റിച്ചെന്നുമാണ് ബിജെപി ആക്ഷേപിക്കുന്നത്. റോഡ് നിര്‍മ്മാണത്തിന്രെ പേരിൽ സിപിഎം നേതാക്കൾ കോടികൾ കൈപ്പറ്റിയിട്ടുണ്ടെന്നും വിവരങ്ങൾ വരും ദിവസങ്ങളിൽ തെളിവു സഹിതം പുറത്ത് വിടുമെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ അടക്കം നേതാക്കൾ നൽകുന്ന മുന്നറിയിപ്പ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam