ബിജെപി സംസ്ഥാന നേതാക്കളെല്ലാം മത്സരിക്കും; കെ എസ് രാധാകൃഷ്ണനെ തള്ളി എ എൻ രാധാകൃഷ്ണൻ

Web Desk   | Asianet News
Published : Jan 16, 2021, 09:17 AM ISTUpdated : Jan 16, 2021, 10:06 AM IST
ബിജെപി സംസ്ഥാന നേതാക്കളെല്ലാം മത്സരിക്കും; കെ എസ് രാധാകൃഷ്ണനെ തള്ളി എ എൻ രാധാകൃഷ്ണൻ

Synopsis

ശോഭാ സുരേന്ദ്രന്റെ പ്രശ്നം പരിഹ​രിക്കും. ശോഭാ സുരേന്ദ്രൻ സജീവമായിത്തന്നെ മത്സരരം​ഗത്തുണ്ടായിരിക്കുമെന്നും എ എൻ രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കൊച്ചി: സംസ്ഥാന നേതാക്കളെല്ലാം ഇക്കുറി മത്സരരം​ഗത്തുണ്ടാകില്ലെന്ന ബിജെപി ജനറൽ സെക്രട്ടറി കെ എസ് രാധാകൃഷ്ണന്റെ നിലപാടിനെ തള്ളി പാർട്ടി സംസ്ഥാന സംസ്ഥാന ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്ണൻ രം​ഗത്ത്. എല്ലാ പ്രധാനപ്പെട്ട നേതാക്കളും ഇക്കുറി മത്സരരം​ഗത്തുണ്ടായിരിക്കും. ശോഭാ സുരേന്ദ്രന്റെ പ്രശ്നം പരിഹ​രിക്കും. ശോഭാ സുരേന്ദ്രൻ സജീവമായിത്തന്നെ മത്സരരം​ഗത്തുണ്ടായിരിക്കുമെന്നും എ എൻ രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മുതിർന്ന നേതാവായതിനാൽ ഒ രാജ​ഗോപാൽ മത്സരിക്കണോയെന്ന് തങ്ങൾക്ക് തീരുമാനിക്കാനാവില്ല. തദ്ദേശതെരഞ്ഞെടുപ്പിൽ കേരളത്തിൽ പ്രതീക്ഷിച്ച ഫലമുണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞില്ലെന്നും എ എൻ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

PREV
click me!

Recommended Stories

മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതിൽ വലിയ സന്തോഷം; സംവാദം നാളെത്തന്നെ നടത്താൻ തയാറാണെന്ന് കെ സി വേണു​ഗോപാൽ എംപി
നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു