വട്ടിയൂർക്കാവിലെ കുറഞ്ഞപോളിംഗ്: പഴിചാരി യുഡിഎഫും ബിജെപിയും, ശുഭാപ്തിവിശ്വസവുമായി വി കെ പ്രശാന്ത്

By Web TeamFirst Published Oct 22, 2019, 8:57 AM IST
Highlights

യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ പാലമെൻറിലേക്ക് വിജയച്ചപ്പോള്‍ വട്ടിയൂർക്കാവിൽ 69 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പക്ഷെ ഉപതെരെ‍ഞ്ഞെടുപ്പിൽ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിനെക്കാൾ കുറഞ്ഞ പോളിംഗാണ് രേഖപ്പെടുത്തിയത്.

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ പോളിംഗ് ശതമാനം കുറഞ്ഞതിൽ ആശങ്ക രേഖപ്പെടുത്തി യുഡിഎഫ് , ബിജെപി സ്ഥാനാർത്ഥികൾ. എന്നാൽ വിജയം സുനിച്ഛിതമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി.കെ.പ്രശാന്ത് പറഞ്ഞു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 70 ശതമാനം പോളിംഗാണ് വട്ടിയൂർക്കാവിൽ രേഖപ്പെടുത്തിയത്.

യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ പാലമെൻറിലേക്ക് വിജയച്ചപ്പോള്‍ വട്ടിയൂർക്കാവിൽ 69 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പക്ഷെ ഉപതെരെ‍ഞ്ഞെടുപ്പിൽ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിനെക്കാൾ കുറഞ്ഞ പോളിംഗാണ് രേഖപ്പെടുത്തിയത്. ഈ പോളിംഗ് ശതമാനംമാണ് ബിജെപി, യുഡിഎഫ് സ്ഥാനാർത്ഥികളെ ആശങ്കപ്പെടുത്തുന്നത്.

വോട്ടെടുപ്പ് കഴിഞ്ഞയുടൻ പരസ്പരം പഴിചാരി സ്ഥാനാർത്ഥികള്‍ തന്നെ രംഗത്തെത്തി. അതേ സമയം 5000ത്തിലും 7000ത്തിനും ഇടയിൽ ഭൂരിപക്ഷത്തിന് വിജയക്കുമെന്ന ശുഭാപ്തിവിശ്വാമാണ് എൽഡിഎഫ് സ്ഥാനാർത്ഥി വി.കെപ്രശാന്ത് പ്രകടപ്പിച്ചത്. കുറ‍ഞ്ഞപോളിംഗിൽ ആശങ്കയൊന്നുമില്ലെന്ന് പ്രശാന്ത് പറയുന്നു.

എൻ.എസ്.എസ് പരസ്യമായി പ്രചാരണ പ്രവർത്തനങ്ങളുമായി രംഗത്തുവന്നതിലൂടെ ശ്രദ്ധേയമായ മണ്ഡലമാണ് വട്ടിയൂർക്കാവ്. ഒരു സാമുധായിക ധ്രുവീകരണവും ഉണ്ടായിട്ടില്ലെന്നാണ് എൽഡിഎഫ് കണക്കുകൂട്ടൽ. അതേ സമയം യുഡിഎഫ്-എൽഡിഫ് വോട്ടുകളിൽ ഏതെങ്കിലും തരത്തിലുള്ള അടിയൊഴുക്കുകളുണ്ടായിട്ടുണ്ടോയെന്ന ആശങ്ക എൽഡിഎഫ് ക്യാമ്പുകളിലുണ്ട്.

click me!