ജലീല്‍ രാജി വയ്ക്കണം, ആവര്‍ത്തിച്ച് പ്രതിപക്ഷം; ഇനിയും ന്യായീകരിക്കരുതെന്ന് സുരേന്ദ്രന്‍

Published : Sep 17, 2020, 07:57 AM ISTUpdated : Sep 17, 2020, 10:22 AM IST
ജലീല്‍ രാജി വയ്ക്കണം, ആവര്‍ത്തിച്ച് പ്രതിപക്ഷം; ഇനിയും ന്യായീകരിക്കരുതെന്ന് സുരേന്ദ്രന്‍

Synopsis

തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ് ചോദ്യംചെയ്യുന്നത്. ഇനിയും നാണം കെടാതെ ജലീല്‍ രാജിവെക്കണം. രാജിവെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി ജലീലിനെ പുറത്താക്കണമെന്ന് ചെന്നിത്തല. 

കൊച്ചി: എന്‍ഫോഴ്‍സ്‍മെന്‍റിന് പിന്നാലെ എന്‍ഐഎയും മന്ത്രി കെ ടി ജലീലില്‍ നിന്ന് മൊഴി എടുക്കുമ്പോള്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗൗരവതരമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. 

തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ് ചോദ്യംചെയ്യുന്നത്. ഇനിയും നാണം കെടാതെ ജലീല്‍ രാജിവെക്കണം. രാജിവെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി ജലീലിനെ പുറത്താക്കണം. എന്‍ഐഎ തന്നെയെും ചോദ്യം ചെയ്യുമോയെന്ന് പിണറായിക്ക് പേടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജി അനിവാര്യമെന്നും ഇനിയും ന്യായീകരിക്കാന്‍ നില്‍ക്കരുതെന്നുമായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം. 

ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയാണ് ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീല്‍ എന്‍ഐഎ ഓഫീസില്‍ എത്തിയത്. മുന്‍ എംഎല്‍എ എ എം യൂസഫിന്‍റെ കാറിലാണ് മന്ത്രി എത്തിയത്. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്‍ഐഎ ഓഫീസില്‍ എത്തിയിരിക്കുന്നത്. സ്വര്‍ണ്ണം അല്ലെങ്കില്‍ ഏതെങ്കിലും ഹവാല ഇടപാടുകള്‍ മതഗ്രന്ഥത്തിന്‍റ മറവില്‍ നടന്നിട്ടുണ്ടോയെന്നതാണ് പരിശോധനാ വിഷയം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ
കേരളം പിടിയ്ക്കാന്‍ ഉത്തരേന്ത്യയില്‍ നിന്നൊരു പാര്‍ട്ടി! ജെഎസ്എസ് താമരാക്ഷന്‍ വിഭാഗം ലയിച്ചു, കൂടെ മാത്യു സ്റ്റീഫനും