കാരപ്പറമ്പിൽ നവ്യ ഹരിദാസ് സ്ഥാനാർത്ഥിയാകും; കോഴിക്കോട് കോർപറേഷനിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

Published : Nov 11, 2025, 02:46 PM IST
Navya Haridas

Synopsis

രണ്ട് വട്ടം കൗൺസിലറായ നവ്യ വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്കയ്ക്കെതിരെ സ്ഥാനാർത്ഥിയായിരുന്നു. മേയർ സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല എന്ന് കെ. സുരേന്ദ്രൻ വ്യക്തമാക്കി

കോഴിക്കോട്: കോഴിക്കോട് കോർപറേഷനിലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. 45 വാർഡുകളിലെ സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. കാരപ്പറമ്പിൽ നവ്യ ഹരിദാസ് സ്ഥാനാർത്ഥിയാകും. രണ്ട് വട്ടം കൗൺസിലറായ നവ്യ വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്കയ്ക്കെതിരെ സ്ഥാനാർത്ഥിയായിരുന്നു. മേയർ സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല എന്ന് കെ. സുരേന്ദ്രൻ വ്യക്തമാക്കി. രണ്ടാംഘട്ട പട്ടിക ഉടൻ പ്രഖ്യാപിക്കും. ചാലപ്പുറം, കോട്ടൂളി തുടങ്ങി 31 വാർഡുകളിലാണ് എൻഡിഎ പ്രഖ്യാപിക്കാൻ ബാക്കി ഉള്ളത്. ഘടകകക്ഷിളുമായി ചർച്ച നടത്തിയ ശേഷം തീരുമാനം എന്ന് സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

കൊല്ലം കോർപ്പറേഷനിൽ എൻഡിഎ ആദ്യ ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 21 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന വക്താവ് കേണൽ എസ്.ഡിന്നി വടക്കേവിളയിൽ മത്സരിക്കും. രണ്ട് ദിവസത്തിനുള്ളിൽ മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. യുഡിഎഫ് രണ്ട് ഘട്ടങ്ങളിലായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചരണ രംഗത്താണ്. എൽഡിഎഫും ഉടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു