ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചത് ബിജെപി സ്ഥാനാർത്ഥി, അന്വേഷണത്തിനൊടുവിൽ പ്രതി പിടിയിൽ

Published : Jun 03, 2026, 11:27 AM IST
palakkad theft

Synopsis

ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതി ബിജെപി സ്ഥാനാർത്ഥി. നെന്മാറ പഞ്ചായത്തിലെ 17ാം വാർഡ് ബിജെപി സ്ഥാനാർത്ഥി ആയിരുന്ന പ്രഭാവതിയെ ആണ് പൊലീസ് പിടികൂടിയത്.

പാലക്കാട്: പാലക്കാട് ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതി ബിജെപി സ്ഥാനാർത്ഥി. നെന്മാറ പഞ്ചായത്തിലെ 17ാം വാർഡ് ബിജെപി സ്ഥാനാർത്ഥി ആയിരുന്ന പ്രഭാവതിയെ ആണ് പൊലീസ് പിടികൂടിയത്. നെന്മാറ കണിമംഗലം പുഴക്കൽ തറ മാരിയമ്മൻ ക്ഷേത്രത്തിൽ മോഷണം നടത്തിയതിനാണ് ഇവരെ നെന്മാറ പൊലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നത്. തുടർന്ന് ക്ഷേത്ര കമ്മിറ്റിക്കാർ നെന്മാറ പൊലീസിൽ പരാതി നൽകിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രഭാവതി പിടിയിലായത്. നേരത്തെ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിലും ഇവർ പ്രതിയാണ്. തുടർന്ന് ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നതായി ബിജെപി നേതൃത്വം അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സഹോദരി ഭർത്താവിനെ പേഴ്സണൽ സ്റ്റാഫാക്കിയ വിവാദം; നിയമസഭയിൽ വിമർശിച്ച് പ്രതിപക്ഷം, മൗനം പാലിച്ച് സണ്ണി ജോസഫ്
ഇനി സഹയാത്രികനല്ലെന്ന് പ്രഖ്യാപിച്ച് കെ ടി ജലീൽ; വലിയ ദൗത്യം, ഭാര്യക്കൊപ്പം സിപിഎം അംഗമായതായി കുറിപ്പ്