'വികസനത്തിനായി ജനങ്ങൾ വോട്ട് ചെയ്യും, വിജയപ്രതീക്ഷയിൽ തന്നെയാണ്': ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാർ

Published : Nov 20, 2024, 06:48 AM ISTUpdated : Nov 20, 2024, 10:11 AM IST
'വികസനത്തിനായി ജനങ്ങൾ വോട്ട് ചെയ്യും, വിജയപ്രതീക്ഷയിൽ തന്നെയാണ്': ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാർ

Synopsis

വിജയപ്രതീക്ഷയിൽ തന്നെയാണെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി  സി കൃഷ്ണകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ ജനം ഇന്ന് വിധിയെഴുതും. വിജയപ്രതീക്ഷയിൽ തന്നെയാണെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി  സി കൃഷ്ണകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വികസനത്തിനായി ജനങ്ങൾ വോട്ട് ചെയ്യുമെന്നും സി കൃഷ്ണകുമാർ കൂട്ടിച്ചേർത്തു. ചിന്മയ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതാണ് സി കൃഷ്ണകുമാർ. വിവാദങ്ങളൊന്നും ബിജെപിയെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കല്‍പ്പാത്തി എൽപി സ്കൂളില്‍ ഭാര്യക്കൊപ്പമെത്തിയാണ് സി കൃഷ്ണകുമാര്‍ വോട്ട് ചെയ്തത്.

ബി ജെ പി ജില്ലാ പ്രസിഡൻ്റിനെതിരെ ഉയർന്ന ആരോപണത്തിൽ കഴമ്പില്ലെന്നും അദ്ദേഹം നിശ്ചയിച്ച ബൂത്തിൽ വോട്ട് ചെയ്യുെമെന്നും സി. കൃഷ്ണകുമാർ പറഞ്ഞു. പരസ്യവിവാദം ബിജെപിക്ക് ഗുണം ചെയ്യും. ഇരുമുന്നണികളും നടത്തുന്നത് ഒരേ സമീപനമാണ്. ന്യൂനപക്ഷ വിഭാഗം ബി ജെ പിക്കൊപ്പം നിൽക്കും. മുനമ്പം വിഷയവും പാലക്കാട്ടെ ചർച്ചയാണെന്നും അതും വോട്ടാകുമെന്നും ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പറഞ്ഞു. 

വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴിനാണ് ആരംഭിച്ചത്  ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിൽ 184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒടുവിൽ കൊച്ചിക്കാർ കാത്തിരുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു; പണ്ഡിറ്റ് കറുപ്പൻ റോഡിൽ പുതിയ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ ഉയരും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: മുരാരി ബാബുവിന്റെ വീട്ടിലെ രേഖകൾ പിടിച്ചെടുത്ത് ഇഡി, പരിശോധന അവസാനിപ്പിച്ചു