പുതുപ്പള്ളിയിൽ ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാൽ? തൃശ്ശൂരിലെ നേതൃയോഗത്തിലേക്ക് വിളിപ്പിച്ചു

Published : Aug 12, 2023, 08:49 PM IST
പുതുപ്പള്ളിയിൽ ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാൽ? തൃശ്ശൂരിലെ നേതൃയോഗത്തിലേക്ക് വിളിപ്പിച്ചു

Synopsis

പാർട്ടി കേന്ദ്ര നേതൃത്വം വനിതയെ പരിഗണിക്കണം എന്ന് നിർദേശിച്ചാൽ മണ്ഡലം ഭാരവാഹി മഞ്ജു പ്രദീപിനെയാവും മണ്ഡലത്തിലേക്ക് പരിഗണിക്കുക

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് പുതുപ്പള്ളിയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ലിജിൻ ലാൽ ബിജെപി സ്ഥാനാർത്ഥിയായേക്കും. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷനാണ് ലിജിൻ ലാൽ. രാവിലെ ചേർന്ന കോർ കമ്മറ്റി യോഗത്തിലും സംസ്ഥാന ഭാരവാഹി യോഗത്തിലും മുൻ ജില്ല അധ്യക്ഷൻ എൻ ഹരിയുടെ പേരാണ് ഉയർന്ന് വന്നത്. എന്നാൽ മത്സരിക്കാൻ തയാറല്ലെന്ന നിലപാട് എൻ ഹരി സ്വീകരിച്ചതോടെയാണ് മറ്റ് പേരുകൾ ചർച്ചയായത്.

ബിജെപി നേതൃയോഗം നടക്കുന്ന തൃശൂരിലേക്ക് ലിജിൻ ലാലിനെ വിളിച്ചു വരുത്തി. പാർട്ടി കേന്ദ്ര നേതൃത്വം വനിതയെ പരിഗണിക്കണം എന്ന് നിർദേശിച്ചാൽ മണ്ഡലം ഭാരവാഹി മഞ്ജു പ്രദീപിനെയാവും മണ്ഡലത്തിലേക്ക് പരിഗണിക്കുക. ഇവർ ഇരുവരുമടക്കം മൂന്ന് പേരുകളാണ് കേന്ദ്ര നേതൃത്വത്തിന് കൈമാറുക.

മുതിർന്ന ബിജെപി നേതാവിനൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തായി, വനിതാ നേതാവ് ജീവനൊടുക്കിയ നിലയിൽ

ബിജെപി നിയോജക മണ്ഡലം സെക്രട്ടറി സോബിന്‍ ലാലാണ് പരിഗണിക്കപ്പെടുന്ന മൂന്നാമൻ. രാവിലെ ചേർന്ന കോർ കമ്മറ്റി യോഗത്തിലും സംസ്ഥാന ഭാരവാഹി യോഗത്തിലും മുൻ ജില്ല അധ്യക്ഷൻ എൻ ഹരിയുടെ പേരാണ് ഉയർന്നത്. എന്നാൽ മത്സരിക്കാൻ തയാറല്ലെന്ന് എൻ ഹരി വ്യക്തമാക്കി. ഒരു ഘട്ടത്തിൽ അനിൽ ആന്റണിയെയും പരിഗണിച്ചെങ്കിലും അനിലും അനുകൂലമായി യോഗത്തിൽ പ്രതികരിച്ചില്ല. എൻഡിഎ യോഗത്തിന് ശേഷം ദേശീയ നേതൃത്വത്തിന് കൈമാറുന്ന പട്ടികക്ക് രാത്രിയോടെ അംഗീകാരം നൽകി പ്രഖ്യാപനമുണ്ടായേക്കും.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യാത്രക്കിടെ കുഞ്ഞ് അബോധാവസ്ഥയിലായി; കെഎസ്ആര്‍ടിസി ബസിൽ ആശുപത്രിയിലെത്തിച്ച് ജീവനക്കാര്‍
മെഡിക്കൽ കോളേജ് ഡോ‌ക്ടർമാരുടെ മാസശമ്പളം പതിനായിരം രൂപ വരെ ഉയർത്തി സർക്കാർ; തുക അനുവദിക്കുന്നത് സ്പെഷ്യൽ അലവൻസായി