ബിജെപി കോർകമ്മിറ്റി യോ​ഗം ഇന്ന് തിരുവനന്തപുരത്ത്; പുതിയ അധ്യക്ഷന്റെ ശൈലിക്കെതിരായ എതിർപ്പ് ചർച്ചയായേക്കും

Published : Jun 30, 2025, 06:55 AM IST
bjp committee

Synopsis

കഴിഞ്ഞ ദിവസം തൃശൂരിൽ ചേർന്ന യോഗത്തിൽ വി. മുരളീധരനെയും കെ.സുരേന്ദ്രനെയും ക്ഷണിക്കാത്തതിൽ വിവാദമുണ്ട്.

തിരുവനന്തപുരം: ബിജെപി കോർകമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പുന:സംഘടനക്ക് മുന്നോടിയായാണ് യോഗം ചേരുന്നത്. കഴിഞ്ഞ ദിവസം തൃശൂരിൽ ചേർന്ന യോഗത്തിൽ വി. മുരളീധരനെയും കെ.സുരേന്ദ്രനെയും ക്ഷണിക്കാത്തതിൽ വിവാദമുണ്ട്. പുതിയ അധ്യക്ഷന്റെ ശൈലിക്കെതിരെ പാർട്ടിയിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. 

യുവമോർച്ച-മഹിളാമോർച്ച ഭാരവാഹികളെ കണ്ടെത്താൻ കഴിഞ്ഞ ദിവസം തൃശൂരിൽ സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിൽ ടാലന്റ് ഹണ്ട് നടത്തിയതിലും ഒരു വിഭാഗത്തിന് അമർഷമുണ്ട്. മുരളീധര പക്ഷം പ്രശ്നങ്ങൾ യോഗത്തിൽ ഉന്നയിക്കാനിടയുണ്ട്. നിലമ്പൂരിൽ 53 വോട്ട് കൂടിയെങ്കിലും ആദ്യം മത്സരിക്കേണ്ട എന്ന നിലപാട് സ്വീകരിച്ചതിലടക്കം പാർട്ടിയിൽ അമർഷമുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം