സിപിഎം പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് പന്തളം ന​ഗരസഭയിലെ ബിജെപി കൗൺസിലർ

Published : Nov 02, 2024, 03:09 PM IST
സിപിഎം പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് പന്തളം ന​ഗരസഭയിലെ ബിജെപി കൗൺസിലർ

Synopsis

ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിലെ കൗൺസിലർ കെ.വി. പ്രഭയാണ് പ്രതിഷേധ ധർണയിൽ പങ്കെടുത്തത്.

പത്തനംതിട്ട: സിപിഎം പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് ബിജെപി കൗൺസിലർ. ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിലെ കൗൺസിലർ കെ.വി. പ്രഭയാണ് പ്രതിഷേധ ധർണയിൽ പങ്കെടുത്തത്. നഗരസഭ ഭരണത്തിന് എതിരെയാണ് സിപിഎം ധർണ്ണ നടത്തിയത്. നഗരസഭയിൽ അടിമുടി അഴിമതി ആണെന്ന് പ്രഭ ആരോപിച്ചു. ഭരണസമിതിക്ക് എതിരെ പരസ്യ നിലപാട് എടുത്തതിന് പ്രഭയെ ബിജെപി നേതൃത്വം സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം, കെ.വി. പ്രഭ ഉടൻ സിപിഎമ്മിൽ ചേരുമെന്നാണ് വിവരം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെടിക്കെട്ട് ദുരന്തങ്ങൾ ഒഴിവാക്കാനുള്ള ചർച്ചകൾ തുടങ്ങും; വലിയ രീതിയിലുള്ള ശബ്ദം ഒഴിവാക്കി വർണ്ണത്തിന് പ്രാധാന്യം നൽകണമെന്നും വി എൻ വാസവൻ
പുന്നപ്ര റെയിൽവേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ട്, പൊലീസ് അന്വേഷണം ആരംഭിച്ചു