തിരുവനന്തപുരത്ത് ബിജെപി - സിപിഎം സംഘര്‍ഷം

Published : Mar 07, 2019, 11:23 PM ISTUpdated : Mar 07, 2019, 11:27 PM IST
തിരുവനന്തപുരത്ത് ബിജെപി - സിപിഎം സംഘര്‍ഷം

Synopsis

സംഘര്‍ഷത്തില്‍ സി പി എം-ബി ജെ പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ബി ജെ പി സംഘടിപ്പിച്ച പദയാത്രയുടെ സമാപന സമ്മേളനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. 

തിരുവനന്തപുരം: തിരുവനന്തപുരത്തെ പാറശാലയില്‍ ബി ജെ പി - സി പി എം സംഘര്‍ഷം. സംഘര്‍ഷത്തില്‍ സി പി എം പ്രവര്‍ത്തകര്‍ക്കും ബി ജെ പി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ബി ജെ പി സംഘടിപ്പിച്ച പദയാത്രയുടെ സമാപന സമ്മേളനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. 

സമ്മേളന സ്ഥലത്ത് ബൈക്കിലെത്തിയ ഒരു സംഘം എന്‍ജിൻ റൈസ് ചെയ്ത് ശബ്ദമുണ്ടാക്കി. ഇത് ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ ഉണ്ടായതെന്ന് ബി ജെ പി പ്രവര്‍ത്തകര്‍ ആരോപിച്ചു. പരിക്കേറ്റവര്‍ പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ ഘട്ടത്തിൽ മികച്ച പോളിംഗ്, വോട്ടെടുപ്പ് സമയം അവസാനിച്ചു, പലയിടത്തും നീണ്ട ക്യൂ; രണ്ടാം ഘട്ട ജില്ലകളിൽ കലാശക്കൊട്ട്
നടിയെ ആക്രമിച്ച കേസ് വോട്ടെടുപ്പ് ദിനത്തിലും ചൂടേറിയ ചർച്ച; ആസിഫ് അലി മുതൽ മുഖ്യമന്ത്രി വരെ; പ്രസ്‌താവനകളും വിവാദങ്ങളും