'ദുരിതാശ്വാസ നിധി തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ട്, കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണം'

Published : Feb 26, 2023, 11:56 AM IST
'ദുരിതാശ്വാസ നിധി തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും  പങ്കുണ്ട്,  കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണം'

Synopsis

സർക്കാർ പാവങ്ങളുടെ പിച്ച ചട്ടിയിൽ കൈയ്യിട്ട് വാരുകയാണ് .വിജിലൻസ് അന്വേഷണം എവിടെയും എത്തില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ .

കാസര്‍കോട്:മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധി തട്ടിപ്പ്  ഉന്നതതലത്തിലാണ് നടന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പറഞ്ഞു .ഉദ്യോഗസ്ഥർ മാത്രമല്ല തട്ടിപ്പിന് പിന്നിലുള്ളത്.ശുപാർശ നൽകിയ രാഷ്ട്രീയ നേതാക്കളെ കണ്ടെത്തി പുറത്തുകൊണ്ടുവരണം.തട്ടിപ്പിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ  പങ്ക് അന്വേഷിക്കണം.സർക്കാർ പാവങ്ങളുടെ പിച്ച ചട്ടിയിൽ കൈയ്യിട്ട് വാരുകയാണ് .വിജിലൻസ് അന്വേഷണം എവിടെയും എത്തില്ല.കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണം.ലൈഫ് മിഷൻ അഴിമതിക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും വ്യക്തമാണ്. സി.എം രവീന്ദ്രൻ്റെ പങ്ക് പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെയും റവന്യുമന്ത്രിയുടെയും  ഓഫീസ് ആണ് അഴിമതിക്ക് പിന്നിലെന്ന് ഉറപ്പായെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനര്‍ഹര് ആനുകൂല്യം പറ്റിയ വിവാദം കൊഴുക്കുമ്പോൾ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾക്ക് സമാഹരിച്ച 4912.45 കോടിയിൽ ഇനിയും ചെലവിടാതെ 772.38 കോടി രൂപ. പൊതുജനങ്ങളിൽ നിന്നും സാലറി ചലഞ്ചിലൂടെയും സമാഹരിച്ച പണമാണ് ചെലവിടാതിരിക്കുന്നത്.. കിട്ടിയവരിൽ തന്നെ അനര്‍ഹരുടെ വലിയ നിരയുണ്ടെന്നാണ് വിജിലൻസ് അന്വേഷണ വിവരങ്ങൾ നൽകുന്ന സൂചന. ഫണ്ട് വിനിയോഗത്തിന്റെ വിനിയോഗത്തിൽ മാത്രമല്ല ഉപയോഗിച്ച തുകയുടെ സുതാര്യതയിലും വരെ വിശ്വാസം നഷ്ടപ്പെട്ടതോടെ സര്‍ക്കാര്‍ വലിയ പ്രതിരോധത്തിലാണ്.

അതിനിടെ  അപേക്ഷ നൽകാത്ത ആൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം കിട്ടിയെന്ന വിജിലൻസിന്‍റെ  കണ്ടെത്തൽ തെറ്റെന്ന് ഗുണഭോക്താവ്. കൊല്ലം പടിഞ്ഞാറേ കല്ലട സ്വദേശി രാമചന്ദ്രനാണ് വിജിലൻസിനെതിരെ രംഗത്ത് എത്തിയത്. പ്രളയത്തിൽ തകർന്ന വീടിന്റെ അറ്റകുറ്റപ്പണി നടത്താൻ താൻ അപേക്ഷ നൽകിയത് പ്രകാരമാണ് പണം കിട്ടിയതെന്നാണ് രാമചന്ദ്രന്റെ വിശദീകരണം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ