'പാക്കിസ്ഥാൻ അടയാളങ്ങൾ പാലക്കാട് വേണ്ട'; നഗരത്തിൽ പേര് മാറ്റൽ ആവശ്യവുമായി ബിജെപി, 'ജിന്നാ സ്ട്രീറ്റ് വേണ്ട'

Published : Apr 29, 2025, 01:39 PM ISTUpdated : Apr 29, 2025, 01:43 PM IST
'പാക്കിസ്ഥാൻ അടയാളങ്ങൾ പാലക്കാട് വേണ്ട'; നഗരത്തിൽ പേര് മാറ്റൽ ആവശ്യവുമായി ബിജെപി, 'ജിന്നാ സ്ട്രീറ്റ് വേണ്ട'

Synopsis

വലിയങ്ങാടിയോട് ചേർന്നുള്ള മഞ്ഞക്കുളം റോഡ് മുതൽ വിത്തുണി വരെയുള്ള പ്രദേശമാണ് ജിന്നാ സ്ട്രീറ്റ് എന്ന പേരിൽ അറിയപ്പെടുന്നത്.

പാലക്കാട്: പെഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് നഗരത്തിൽ പേരു മാറ്റൽ ആവശ്യവുമായി ബിജെപി. നഗരത്തിലെ ജിന്നാ സ്ട്രീറ്റ് എന്ന സ്ഥലത്തിൻറെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് നഗരസഭയിൽ ബി ജെ പി കൗൺസിലർമാർ അടിയന്തര പ്രമേയ നോട്ടീസ് നൽകി. വലിയങ്ങാടിയോട് ചേർന്നുള്ള മഞ്ഞക്കുളം റോഡ് മുതൽ വിത്തുണി വരെയുള്ള പ്രദേശമാണ് ജിന്നാ സ്ട്രീറ്റ് എന്ന പേരിൽ അറിയപ്പെടുന്നത്.

സിനിമാ കണക്കുകൾ പുറത്തുവിടുന്നത് 'ഏഭ്യത്തരം'; രൂക്ഷ വിമര്‍ശനം നടത്തി നിര്‍മ്മതാവ് സന്തോഷ് ടി കുരുവിള 

മുഹമ്മദലി ജിന്നയുടെ പേര് നഗരത്തിൽ അംഗീകരിക്കാൻ ആവില്ലെന്നും പാക്കിസ്ഥാൻ അടയാളങ്ങൾ പാലക്കാട് വേണ്ടെന്നും നോട്ടീസിൽ പറയുന്നു. ''പെഹൽഗാം ഉൾപ്പെടെ രാജ്യത്തിന് തീരാ തലവേദനകൾ സൃഷ്ടിച്ചതിന് കാരണായത്  മുഹമ്മദലി ജിന്നയാണ്.രാജ്യത്തെ മതത്തിൻറെ പേരിൽ വെട്ടി മുറിച്ച മുഹമ്മദലി ജിന്നയുടെ പേര് നീക്കി,പകരം ചേറ്റൂർ ശങ്കരൻ നായർ റോഡ് എന്ന പേര് നൽകണമെന്നും ബിജെപി അടിയന്തര പ്രമേയ നോട്ടീസിൽ പറയുന്നു. അടുത്ത കൗൺസിലിൽ വിഷയം ചർച്ച ചെയ്യും.  

ഹെഡ്ഗേവാര്‍ വിവാദം; പാലക്കാട് നഗരസഭയിൽ സംഘര്‍ഷം, നാടകീയ രംഗങ്ങള്‍, കൗണ്‍സിലർമാർ കുഴഞ്ഞുവീണു, പരിക്ക്

നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്റെ പേര് നൽകുന്നതിനെതിരെ നഗരസഭാ കൗൺസിലിൽ നടന്ന പ്രതിഷേധത്തിനിടെ സംഘർഷം. യുഡിഎഫ്, എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധവുമായി രം​ഗത്തെത്തുകയും പിന്നാലെയുണ്ടായ വാക്കേറ്റം കൂട്ടയടിയിൽ കലാശിക്കുകയുമായിരുന്നു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ വൻ പൊലീസ് സുരക്ഷയാണ് ന​ഗരസഭയ്ക്ക് പുറത്ത് ഏർപ്പെടുത്തിയിരുന്നത്.

വിവാദങ്ങൾക്കിടെ ഇന്ന് കൗൺസിൽ യോ​ഗം ചേർന്നപ്പോൾ തന്നെ പ്രതിപക്ഷാം​ഗങ്ങൾ പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം വിളിയുമായി പ്രതിഷേധം ആരംഭിക്കുകയായിരുന്നു. നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്റെ പേര് നൽകാൻ ഒരുതരത്തിലും അനുവദിക്കില്ലെന്ന പ്രതിപക്ഷം വ്യക്തമാക്കി.എന്നാൽ, തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സ്ഥാപനത്തിന് ഹെഡ്‌ഗേവാറിന്റെ പേര് തന്നെ ഇടുമെന്നും നഗരസഭാ അധ്യക്ഷയും ബിജെപി കൗൺസിലർമാരും വ്യക്തമാക്കിയതോടെയാണ് സംഘർഷമുണ്ടായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉണ്ണികൃഷ്‌ണൻ പോറ്റിക്കുവേണ്ടി പത്‌മകുമാറിനൊപ്പം വിജയകുമാറും ഗൂഢാലോചന നടത്തിയെന്ന് എസ്ഐടി; വിജയകുമാർ റിമാൻ്റിൽ
ഇടപാടുകാരെന്ന വ്യാജേന ആദ്യം 2 പേരെത്തി, പിന്നാലെ 3 പേർ കൂടി കടയിലേക്ക്, 6 മിനിറ്റിനുള്ളിൽ കവർന്നത് 7 കിലോ സ്വർണം