പാർട്ടി വിപ്പ് ലംഘിച്ച് യുഡിഎഫിന് വോട്ട് ചെയ്തതിൽ ബിജെപിയിൽ നടപടി; കുമരകത്ത് മൂന്ന് പേരെ പുറത്താക്കി

Published : Dec 28, 2025, 03:25 PM IST
BJP Flag

Synopsis

വിപ്പ് ലംഘിച്ച് യുഡിഎഫിന് വോട്ട് ചെയ്ത മൂന്ന് പേരെ പാർട്ടിയില്‍ നിന്ന് പുറത്താക്കി. പി കെ സേതു, സുനിത് വി കെ, നീതു റെജി എന്നീ അംഗങ്ങളെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്.

കോട്ടയം: കുമരകത്ത് ബിജെപിയിൽ നടപടി. വിപ്പ് ലംഘിച്ച് യുഡിഎഫിന് വോട്ട് ചെയ്ത മൂന്ന് പേരെ പാർട്ടിയില്‍ നിന്ന് പുറത്താക്കി. പി കെ സേതു, സുനിത് വി കെ, നീതു റെജി എന്നീ അംഗങ്ങളെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. സംസ്ഥാന നേതൃത്വത്തിൻ്റെ നിർദേശ പ്രകാരം കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടേതാണ് നടപടി. കുമരകം പഞ്ചായത്തിൽ ബിജെപി പിന്തുണയിൽ യുഡിഎഫ് സ്വതന്ത്രൻ പ്രസിഡൻ്റായിരുന്നു.

കുമരകം പഞ്ചായത്തിൽ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിച്ച യുഡിഎഫ് സ്വതന്ത്രൻ എ പി ഗോപിക്ക് ബിജെപി അംഗവും വോട്ട് ചെയ്‌തതാണ് യുഡിഎഫിന്‍റെ അട്ടിമറി വിജയത്തിന് കാരണമായത്. ഇന്നലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയോടെ യുഡിഎഫിനും മറുവശത്ത് എൽഡിഎഫിനും 8 വീതം വോട്ടാണ് കിട്ടിയത്. ഇതോടെ പ്രസിഡൻ്റിനെ നറുക്കെടുപ്പിലൂടെ കണ്ടെത്താൻ തീരുമാനിക്കുകയായിരുന്നു. നറുക്കെടുപ്പിൽ എ പി ഗോപിയെ പ്രസിഡൻ്റായി തെരഞ്ഞെടുത്തു. എൽഡിഎഫിൽ നിന്ന് കെ എസ് സലിമോനാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ധിക്കാരവും അഹങ്കാരവും അനുവദിക്കില്ല'; ആര്‍ ശ്രീലേഖയ്ക്കെതിരെ മന്ത്രി വി ശിവൻകുട്ടി
അന്ന് മാലിന്യം വിറ്റ് കാശാക്കിയതിന് കേന്ദ്ര പ്രശംസ; ഇന്ന് ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്‍റായി ഹരിത കർമ സേനാംഗം രജനി