
തൃശൂർ: സിപിഐ നേതാവ് വി എസ് സുനിൽ കുമാറിനെതിരെ വീണ്ടും പരിഹാസവുമായി ബിജെപി തൃശൂർ മുൻ ജില്ലാ അധ്യക്ഷൻ കെ കെ അനീഷ് കുമാർ. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ വോട്ടർ പട്ടികയിൽ അട്ടിമറി നടന്നതായി സംശയം ഉണ്ടെന്ന സുനിൽ കുമാറിന്‍റെ പ്രസ്താവനയ്ക്കാണ് മറുപടി. ആരോപണം ഉയർത്തുന്നതിന് മുൻപ് സ്വന്തം പാർട്ടി വോട്ടിൽ കൃത്രിമം കാട്ടിയവരെ കണ്ടുപിടിക്കണമെന്ന് അനീഷ് കുമാർ പ്രതികരിച്ചു. സ്വന്തം പഞ്ചായത്തിലും വാർഡിലും 2021ൽ എൽഡിഎഫ് സ്ഥാനാർത്ഥി മുകുന്ദന് കിട്ടിയ വോട്ട് എന്തുകൊണ്ട് തനിക്ക് കിട്ടിയില്ലെന്ന് സുനിൽകുമാർ വിശദീകരിക്കണമെന്നും അനീഷ് ആവശ്യപ്പെട്ടു.
കുറിപ്പിന്‍റെ പൂർണരൂപം
"സുനിൽകുമാർ ഈ കണക്കിന് ആദ്യം ഉത്തരം പറയൂ....
അന്തിക്കാട് പഞ്ചായത്ത്
2021 ൽ എൽഡിഎഫ് 7185
2024 ൽ എൽഡിഎഫ് 5229
എൽഡിഎഫിന് 1956 വോട്ട് കുറഞ്ഞു...
2021 ൽ ബിജെപി 1935
2024 ൽ ബിജെപി 5554
ബിജെപിക്ക് 3619 വോട്ട് കൂടി...
അന്തിക്കാട് ബൂത്ത് 29
2021 ൽ എൽഡിഎഫ് 537
2024 ൽ എൽഡിഎഫ് 374
എൽഡിഎഫിന് 157 വോട്ട് കുറഞ്ഞു...
2021 ൽ ബിജെപി 224
2024 ൽ ബിജെപി 359
ബിജെപിക്ക് 135 വോട്ട് കൂടി...
തോറ്റത് അംഗീകരിക്കാതെ ജനവിധിയെ അപമാനിക്കുന്ന സുനിൽകുമാർ, സ്വന്തം പഞ്ചായത്തിലും വാർഡിലും 2021ൽ എൽഡിഎഫ് സ്ഥാനാർത്ഥി മുകുന്ദന് കിട്ടിയ വോട്ട് എന്ത് കൊണ്ട് തനിക്ക് കിട്ടിയില്ലെന്ന് വിശദീകരിക്കട്ടെ.
ബിജെപി വോട്ടിൽ കൃത്രിമം കാട്ടിയെന്ന് ആരോപിക്കും മുൻപ് സ്വന്തം പാർട്ടി വോട്ടിൽ ആരാണ് കൃത്രിമം കാട്ടിയതെന്നല്ലേ പറയേണ്ടത്? സ്വന്തം വാർഡിലും പഞ്ചായത്തിലും പോലും എൽഡിഎഫ് അണികൾ താങ്കൾക്ക് വോട്ട് ചെയ്യാതിരുന്നത് ബിജെപി വോട്ടിൽ കൃത്രിമം കാട്ടിയത് കൊണ്ടാണോ?
മുഖം നന്നാവാത്തതിന് കണ്ണാടിയെ കുറ്റം പറഞ്ഞിട്ട് എന്താണ് കാര്യം മിസ്റ്റർ?
ഈ കരച്ചിൽ എന്ന് നിർത്തും...!"