മാസപ്പടിയിൽ ഡയറിയിലെ പേരുകൾ രാഷ്ട്രീയ ആയുധമാക്കാൻ മടിച്ച് ബിജെപി; ഷോണിനെ പരസ്യമായി തളളില്ല, പിണറായിക്കെതിരായ ഇഡി കത്തിൽ കടുപ്പിക്കും

Published : Sep 26, 2026, 01:25 PM IST
murali, shone

Synopsis

മാസപ്പടിയിൽ ബിജെപി നേതാവ് ഷോൺ ജോർജ് പുറത്തുവിട്ട ഡയറിയിലെ പേരുകൾ രാഷ്ട്രീയ ആയുധമാക്കാൻ മടിച്ച് ബിജെപി. ഷോണിനെ പരസ്യമായി തളളാതെ പിണറായിക്കെതിരായ ഇഡി കത്തിൽ ആരോപണം കടുപ്പിക്കാനാണ് തീരുമാനം

തിരുവനന്തപുരം: മാസപ്പടിയിൽ ബിജെപി നേതാവ് ഷോൺ ജോർജ് പുറത്തുവിട്ട ഡയറിയിലെ പേരുകൾ രാഷ്ട്രീയ ആയുധമാക്കാൻ മടിച്ച് ബിജെപി. ഷോണിനെ പരസ്യമായി തളളാതെ പിണറായിക്കെതിരായ ഇഡി കത്തിൽ ആരോപണം കടുപ്പിക്കാനാണ് തീരുമാനം. ഷോണിൻ്റെ വെളിപ്പെടുത്തലിന് പിന്നാലെ ഡയറിയിലെ ബിജെപി നേതാക്കളുടെ പേരും പുറത്തുവന്നത് പാർട്ടിയെ വെട്ടിലാക്കിയിരുന്നു. മുഖ്യമന്ത്രിയുടെയും കോൺഗ്രസ് നേതാക്കളുടെയും, പിണറായിയെ കൂടാതെ മറ്റ് സിപിഎം നേതാക്കളുടെയും പേര് പുറത്തുവിട്ടായിരുന്നു സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷോൺ ജോർജ് നടപടി ആവശ്യപ്പെട്ടത്. എന്നാൽ മുരളീധരൻ ബിജെപി എന്ന പേര് കൂടി വന്നതോടെ തനിക്കെതിരെ ബോധപൂർവമായ നീക്കമുണ്ടായെന്ന അമർഷം വി മുരളീധരൻ പങ്കുവച്ചു. ഷോണിൻ്റെ നീക്കം ശരിയായില്ലെന്ന അഭിപ്രായം മുതിർന്ന നേതാക്കളും പങ്കുവച്ചതോടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുരളീധരനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. പാർട്ടിയിൽ ഒരു വിവാദവുമില്ലെന്ന് രാജീവ് ചന്ദ്രശേഖർ ഇന്നും പ്രതികരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോഷണ ദൃശ്യങ്ങൾ പോലീസിന് നൽകിയ ബാർ മാനേജർക്ക് ക്രൂരമർദ്ദനം: മോഷ്ടിച്ച ബുള്ളറ്റും കണ്ടെടുത്തു; പ്രതികൾ 24 മണിക്കൂറിനുള്ളിൽ പിടിയിൽ
കേരളത്തിന്‍റെ സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുന്നു; കോ-കേരള വിമാന പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി