ഇന്ത്യയെ വിറ്റ് കിട്ടുന്ന പണം കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുകയാണ് ബിജെപി ലക്ഷ്യം: വിഎസ്

By Web TeamFirst Published Mar 4, 2019, 7:24 PM IST
Highlights

ബിജെപിയുടെ ലക്ഷ്യം ഇന്ത്യയെ വിൽക്കുകയാണ്. വിറ്റു കിട്ടുന്ന തുക കൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടുകയാണ് ലക്ഷ്യം. അഴിമതിയുടെ പടുകുഴിയിലാണ് ബിജെപി സർക്കാരെന്നും വി എസ് അച്യുതാനന്ദൻ കുറ്റപ്പെടുത്തി.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ. തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പാവകാശം അദാനിക്ക് ലഭിക്കാൻ വേണ്ടി മോദി സർക്കാ‍ർ വഴിവിട്ട നീക്കങ്ങൾ നടത്തി. സ്വന്തക്കാർക്ക് വേണ്ടി മോദി നിയമവിരുദ്ധമായി പലതും ചെയ്തു. എന്നാൽ അത്ര എളുപ്പത്തിൽ തിരുവനന്തപുരം വിമാനത്താവളം സ്വന്തക്കാർക്ക് നൽകാൻ ബിജെപിക്ക് കഴിയില്ലെന്ന്  വി എസ് അച്യുതാനന്ദൻപറഞ്ഞു

ബിജെപിയുടെ ലക്ഷ്യം ഇന്ത്യയെ വിൽക്കുകയാണ്. വിറ്റു കിട്ടുന്ന തുക കൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടുകയാണ് ലക്ഷ്യം. അഴിമതിയുടെ പടുകുഴിയിലാണ് ബിജെപി സർക്കാരെന്നും വി എസ് അച്യുതാനന്ദൻ കുറ്റപ്പെടുത്തി.

ഭീകരവാദികൾക്കെതിരെ ശക്തമായ നടപടികൾ ആവശ്യമാണ്. എന്നാൽ അത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ടാകരുതെന്നും രാജ്യരക്ഷയെ മുൻനിർത്തിയാവണമെന്നും വി എസ് തിരുവനന്തപുരത്ത് പറഞ്ഞു. 

click me!