ചര്‍ച്ച് ബില്ലിനെ പിന്തുണച്ച് യാക്കോബായ സഭ നിരണം ഭദ്രസനാധിപൻ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

By Web TeamFirst Published Mar 4, 2019, 5:21 PM IST
Highlights

സഭയ്ക്കകത്തെ ഇടപാടുകൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ സഹായിക്കുന്ന ചര്‍ച്ച് ആക്ട് മത വിശ്വാസത്തിൻമേലുള്ള കടന്നുകയറ്റമല്ലെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ്  ചോദിച്ചു.
 

തിരുവല്ല: നിയമ പരിഷ്കരണ സമിതിയുടെ ചര്‍ച്ച് ബിൽ ശുപാര്‍ശയെ പിന്തുണച്ച് യാക്കോബായ സഭ നിരണം ഭദ്രസനാധിപൻ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.

ക്രിസ്തു സഭകളിലെ ഭൂമി-സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാൻ ജസ്റ്റിസ് കെ ടി തോമസ് സമിതി വെബ്‍സൈറ്റിൽ പ്രസിദ്ധീകരിച്ച നിര്‍ദേശങ്ങൾ നടപ്പിലാക്കണം. സമിതിയുടെ നിര്‍ദേശങ്ങളെ എതിര്‍ക്കുന്നവര്‍ സുതാര്യമായല്ല പ്രവര്‍ത്തിക്കുന്നതെന്ന് സംശയിച്ചാൽ തെറ്റ് പറയാനാകില്ലെന്നും കൂറിലോസ് തിരുവല്ലയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സഭയ്ക്കകത്തെ ഇടപാടുകൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ സഹായിക്കുന്ന ചര്‍ച്ച് ആക്ട് മത വിശ്വാസത്തിൻമേലുള്ള കടന്നുകയറ്റമല്ല. ചർച്ച് ബില്ലിനെ എതിർക്കുന്ന ക്രിസ്തു സഭകൾക്കെന്താ കൊമ്പുണ്ടായെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ്  ചോദിച്ചു.

കാനൻ നിയമപ്രകാരമുള്ള സഭാ നടപടികൾ ഇഴഞ്ഞ് നീങ്ങുകയാണെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വിമര്‍ശിച്ചു. നിയമപരിഷ്കരണ കമ്മീഷൻ ശുപാര്‍ശക്കെതിരെ ചങ്ങനാശേരി ബിഷപ്പ് ഹൗസിൽ വിളിച്ചു ചേര്‍ത്ത സംയുക്ത ക്രൈസ്തവ സഭാ യോഗത്തിൽ നിന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വിട്ട് നിന്നിരുന്നു. 

click me!