'2026 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കും, വികസന രാഷ്ട്രീയം പറയുന്ന മതേതരപാർട്ടിയാണ് ബിജെപി': രാജീവ് ചന്ദ്രശേഖർ

Published : Nov 13, 2025, 07:27 PM IST
Rajeev Chandrasekhar

Synopsis

ബിജെപിയോട് ജനങ്ങൾക്ക് തൊട്ടുകൂടായ്മയില്ലെന്ന് പറഞ്ഞ ബിജെപി അധ്യക്ഷൻ വർഗീയമുദ്ര ചാർത്താനുള്ള എതിരാളികളുടെ ശ്രമം പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 25 ശതമാനം വോട്ട് ഉറപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കുമെന്നും ഇല്ലെങ്കിൽ മുഖ്യ പ്രതിപക്ഷമാകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിൽ പരിപാടിയിലായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. ബിജെപിയോട് ജനങ്ങൾക്ക് തൊട്ടുകൂടായ്മയില്ലെന്ന് പറഞ്ഞ ബിജെപി അധ്യക്ഷൻ വർഗീയമുദ്ര ചാർത്താനുള്ള എതിരാളികളുടെ ശ്രമം പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി. വികസന രാഷ്ട്രീയം പറയുന്ന മതേതര പാർട്ടിയാണ് ബിജെപി. അയ്യപ്പസംഗമം പൊളിഞ്ഞെന്നും ജനങ്ങൾ വിഡ്ഢികളല്ലെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. കോൺഗ്രസിനെ ജനങ്ങൾക്ക് വിശ്വാസമില്ല, സിപിഎമ്മിനെ ജനങ്ങൾ വെറുക്കുന്നു, ബിജെപിയാണ് ഓപ്ഷൻ. കോൺഗ്രസ് ജമാ അത്തിന്റെ പിടിയിലാണ്. നടത്തുന്നത് മുസ്ലിം പ്രീണനമാണെന്നും ബിജെപി അധ്യക്ഷൻ വ്യക്തമാക്കി. ആരെയും പ്രീണിപ്പിക്കാതെ വികസനം പറയുന്ന പാർട്ടിയാണ് ബിജെപിയെന്നും പോയിന്റ് ബ്ലാങ്കിൽ അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; കെ പി ശങ്കരദാസിനെതിരെ വീണ്ടും ഹൈക്കോടതി, 'ശങ്കരദാസിന്‍റെ അസുഖം എന്ത്?'
'ഷിംജിതയെ അറസ്റ്റ് ചെയ്യാൻ പൊലീസ് എന്തിന് വൈകി? പ്രതിക്ക് ഇത്രയേറെ സംരക്ഷണമെന്തിന്?'; കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം