മേയര്‍ വിവി രാജേഷിനും സംഘത്തിനും ഡൽഹിയിൽ വൻ വരവേൽപ്, ഇന്ന് 2 മണിക്കൂര്‍ പ്രധാനമന്ത്രിക്കൊപ്പം ഔദ്യോഗിക വസതിയിൽ, അമിത് ഷായുമായും കൂടിക്കാഴ്ച

Published : Feb 12, 2026, 03:57 AM IST
PM Narendra Modi meeting BJP councillors from Kerala at 7 Lok Kalyan Marg Delhi.

Synopsis

കേരളത്തിൽ നിന്നുള്ള ബിജെപി കൗൺസിലർമാരുടെ സംഘം ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ ദില്ലിയിലെത്തി. വിവി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ എന്നിവരുമായി ചർച്ച നടത്തും. 

ദില്ലി: കേരളത്തിൽനിന്നുള്ള ബിജെപി കൗൺസിലർമാരുടെ സംഘം ദേശീയ അധ്യക്ഷൻ നിതിൻ നവീനുമായി കൂടികാഴ്ച നടത്തി. ദേശീയ ആസ്ഥാനത്ത് പ‍ഞ്ചവാദ്യവും താലപ്പൊലിയുമായാണ് സംഘത്തെ സ്വീകരിച്ചത്. ഇന്ന് വൈകീട്ട് സംഘം നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തും. തിരുവനന്തപുരം മേയർ വിവി രാജേഷിന്റെ നേതൃത്ത്വത്തിലുള്ള സംഘത്തിന് വൻ വരവേൽപ്പാണ് ദില്ലിയിൽ ഒരുക്കിയത്. ഉച്ചയ്ക്ക് റെയിൽവേ സ്റ്റേഷനിലും രാത്രി പാർട്ടി ആസ്ഥാനത്തും ദില്ലി മലയാളികളടക്കമുള്ള ബിജെപി പ്രവർത്തകർ വരവ് ആഘോഷമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പടുക്കവേ തുടർ പ്രവർത്തനങ്ങൾ എങ്ങനെ വേണമെന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ കൂടികാഴ്ചയിൽ നിർദേശിച്ചത്. നാളെ വൈകീട്ട് നാല് മണിമുതൽ രണ്ട് മണിക്കൂറാണ് സംഘം പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തുക. മോദിയുടെ ലോക് കല്യാൺ മാർ​ഗിലെ ഔദ്യോ​ഗിക വസതിയിലാണ് കൂടികാഴ്ച. നാളെ രാവിലെ അമിത്ഷായുമായും കൂടികാഴ്ചയുണ്ട്. കേന്ദ്ര നഗരവികസന മന്ത്രി മനോഹർലാൽ ഖട്ടാർ നഗര വികസനത്തെകുറിച്ച് ക്ലാസെടുക്കും.

ഉച്ചയ്ക്ക് പാർലമെന്റും സന്ദർശിക്കും. മറ്റന്നാൾ രാഷ്ട്രപതി ഭവൻ സന്ദർശിക്കും, ദില്ലി മുഖ്യമന്ത്രി രേഖ ​ഗുപ്തയെയും മറ്റ് ദേശീയ നേതാക്കളെയും കണ്ടാണ് മടങ്ങുക. തിരുവനന്തപുരത്തടക്കം തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച 115 ജനപ്രതിനിധികളാണ് സംഘത്തിലുള്ളത്. കൂടികാഴ്ചകളിൽ കേരളത്തിന്റെ ആവശ്യങ്ങൾ ഉന്നയിക്കുമെന്നും യാത്ര ധൂർത്താണെന്ന പ്രചാരണം കള്ളമെന്നും രാജേഷ്. തിരുവനന്തപുരം കോർപ്പറേഷനിലെ വിജയവും, തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനവും ദേശീയ തലത്തിൽ ചർച്ചയാക്കാനാണ് ബിജെപി കേന്ദ്ര നേതൃത്ത്വത്തിന്റെ നീക്കം. നിയമസഭാ തെരഞ്ഞെടുപ്പടുക്കവേ ജന പ്രതിനിധികളിലൂടെ പ്രചാരണം കാര്യക്ഷമമാക്കുകയും ദില്ലി പ്രവാസിന്റെ ലക്ഷ്യമാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അങ്ങനെ ഒരു കൊറിയൻ സുഹൃത്ത് ഇല്ല, കൊറിയൻ സമ്മാനം നാട്ടിൽ കിട്ടുന്ന ലോക്കൽ വാച്ച്, ചോറ്റാനിക്കരയിൽ ജീവനൊടുക്കിയ കുട്ടിയുടെ അധ്യാപകൻ പറയുന്നു
പണിമുടക്കിനു ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് നാളത്തെ ശമ്പളം ഇല്ലെന്ന് ഉത്തരവ്