വനിതാ കമ്മിഷനെതിരെ ഹർജി നൽകിയ ബിജെപി സംസ്ഥാന സെക്രട്ടറിക്ക് 10000 രൂപ പിഴ

By Web TeamFirst Published Jun 30, 2020, 11:43 AM IST
Highlights

എംസി ജോസഫൈൻ നടത്തിയ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ഇവരെ വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നായിരുന്നു ആവശ്യം

കൊച്ചി: വനിതാ കമ്മീഷനെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി ബി രാധാകൃഷ്‌ണ മേനോൻ നൽകിയ ഹർജി ചെലവ് സഹിതം തള്ളി. പതിനായിരം രൂപ പിഴ കെട്ടിവെക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. എംസി ജോസഫൈൻ നടത്തിയ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ഇവരെ വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നായിരുന്നു ആവശ്യം.

ഇതേ പരമാർശത്തിന്റെ പേരിൽ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തു നിന്ന് ജോസഫൈനെ നീക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കോൺഗ്രസ് നേതാവ് ലതികാ സുഭാഷും കോടതിയെ സമർപ്പിച്ചിരുന്നു. ഈ ഹർജിയും ഹൈക്കോടതി തള്ളിയിരുന്നു. സിപിഎമ്മിന് കോടതിയും പൊലീസുമുണ്ടെന്ന ജോസഫൈന്റെ പരാമർശം ചോദ്യം ചെയ്തായിരുന്നു ഹർജി. വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങളിൽ പരാതിയുള്ളവർ ഉചിതമായ ഫോറത്തെ സമീപിക്കണമെന്നാണ് ലതികാ സുഭാഷിന്റെ ഹർജി തള്ളി കോടതി പറഞ്ഞത്.

click me!