പാലാരിവട്ടം പാലം അഴിമതിയില്‍ പിണറായിക്കും സുധാകരനും പങ്കുണ്ട്: പികെ കൃഷ്ണദാസ്

Published : Sep 20, 2019, 01:30 PM ISTUpdated : Sep 20, 2019, 01:34 PM IST
പാലാരിവട്ടം പാലം അഴിമതിയില്‍ പിണറായിക്കും സുധാകരനും പങ്കുണ്ട്: പികെ കൃഷ്ണദാസ്

Synopsis

കേരളം കണ്ട ഏറ്റവും വലിയ അഴിമതിയായ ലാവ്ലിൻ കേസിൽ പിണറായിയുടെ പങ്ക് തെളിയിക്കപ്പെടുമെന്നും കൃഷ്ണദാസ് കോഴിക്കോട് പറഞ്ഞു.

കോഴിക്കോട്: അഴിമതി നടത്തിയതിന് സർക്കാർ ഭക്ഷണം കഴിക്കേണ്ടി വരുന്ന കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കുമെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയായ ലാവ്ലിൻ കേസിൽ പിണറായിയുടെ പങ്ക് തെളിയിക്കപ്പെടുമെന്നും കൃഷ്ണദാസ് കോഴിക്കോട് പറഞ്ഞു.

പാലാരിവട്ടം പാലം നിർമ്മാണ അഴിമതിയിൽ മുൻ മുഖ്യമന്ത്രിക്കും പങ്കുണ്ട്. എൽഡിഎഫ് ഭരണ കാലത്ത് 30 ശതമാനം പണി നടന്നിരുന്നു. അതിനാല്‍ അഴിമതിയില്‍  പിണറായിയും സുധാകരനും പങ്കുണെന്ന് കൃഷ്ണദാസ് ആരോപിച്ചു. ഐസ്ക്രീം കേസ് തേച്ചുമാച്ച് കളഞ്ഞതു പോലെ മുസ്ലീം ലീഗിന് വേണ്ടി ഈ കേസിലും എൽ ഡി എഫിന്‍റെ ഇടപെടലുണ്ടാകുമെന്നും കൃഷ്ണദാസ് ആരോപിച്ചു.

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം