'ഭയപ്പെടുത്താനാണ് സിപിഎം ശ്രമം, ഇതിന് കോണ്‍ഗ്രസ് പിന്തുണയുണ്ട്'; ഗവര്‍ണറെ പിന്തുണച്ച് ബിജെപി നേതാക്കള്‍

By Web TeamFirst Published Sep 20, 2022, 12:36 PM IST
Highlights

മുഖ്യമന്ത്രിയുടെ അടുപ്പക്കാരന്‍റെ  ഭാര്യയുടെ നിയമനം ചോദ്യം ചെയ്യും വരെ ഗവർണർക്കെതിരെ ആക്ഷേപങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ശോഭാ സുരേന്ദ്രന്‍,ഗവർണർക്കെതിരായ സിപിഎം  നേതാക്കളുടെ  പ്രസ്താവന  അപഹാസ്യമെന്നെ്  എ എന്‍ രാധാകൃഷ്ണൻ

തൃശ്ശൂര്‍: ഗവര്‍ണര്‍ക്കെതിരായ സിപിഎം നേതാക്കളിടെ കടുത്ത വിമര്‍ശനത്തെ പ്രതിരോധിച്ച് ബിജെപി നേതാക്കള്‍ രംഗത്ത്.ഗവണർ സ്ഥാനം ഭരണഘടനാപരമായ പദവിയാണെന്ന് ഓർക്കേണ്ടത് മുഖ്യമന്ത്രിയാമെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.സി പി എമ്മിന്‍റെ  സംസ്ഥാന സെക്രട്ടറിയായി ഗവർണ്ണർ മാറണമെന്ന അത്യാഗ്രഹമാണ് മുഖ്യമന്ത്രിക്ക് .കൈയ്യുക്കു കൊണ്ട് രാഷ്ട്രീയ കൊലപാതകം നടത്തിയാണ് സിപിഎം വിവിധയിടങ്ങളിൽ അധികാരത്തിലിരുന്നത്.കേരളത്തിൽ സിപിഎമ്മിന്  ആധിപത്യമുള്ള എല്ലായിടത്തും കയ്യൂക്ക് കാണിക്കാൻ സിപിഎമ്മും  മുഖ്യമന്ത്രിയും ശ്രമിച്ചിട്ടുണ്ട്.

വലിയ ചുമതലകൾ വേണ്ട എന്നു വച്ച് ത്യാഗം ചെയ്തയാളാണ് ഗവർണർ.കേരളത്തിലെ ഗവർണർ അസ്വസ്ഥനാണ്.മാര്‍ക്സിസ്റ്റ് നേതാക്കൾ പറയുന്നിടത്തെല്ലാം ഗവര്‍ണര്‍ ഒപ്പുവയ്ക്കണമെന്ന് വാശി പിടിക്കുകയാണ്‌.മുഖ്യമന്ത്രിയുടെ അടുപ്പക്കാരന്‍റെ  ഭാര്യയുടെ നിയമനം ചോദ്യം ചെയ്യും വരെ ഗവർണർക്കെതിരെ ആക്ഷേപങ്ങൾ ഉണ്ടായിരുന്നില്ലെന്നും ശോഭ സുരേന്ദ്രന്‍ തൃശ്ശൂരില്‍ പറഞ്ഞു.

 

ഗവർണർക്കെതിരായ സിപിഎം  നേതാക്കളുടെ  പ്രസ്താവന  അപഹാസ്യമെന്നെ്  എ എന്‍  രാധാകൃഷ്ണൻ കുറ്റപ്പെടുത്തി..ഗവർണറെ ഭയപ്പെടുത്താനാണ് ഇവരുടെ ശ്രമം.ഇക്കാര്യത്തിൽ  കമ്മ്യൂണിസ്റ്റ്  കോൺഗ്രസ്സ്‌ കൂട്ടുകെട്ടുണ്ട്.കോൺഗ്രെസ്  എറണാകുളം  സെൻട്രൽ  മണ്ഡലം പ്രസിഡന്‍റെ  രാധാകൃഷ്ണൻ പാറപ്പുറം ബിജെപിയിൽ  ചേർന്നതായി  എ എന്‍  രാധാകൃഷ്ണൻ പറഞ്ഞു.രാഹുൽ ഗാന്ധിയുടെ  യാത്ര  എറണാകുളത്  എത്തുമ്പോഴുള്ള സമ്മാനമെന്നും അദ്ദേഹം പറഞ്ഞു.

'ഗവർണർ ഗവർണറായി പ്രവർത്തിക്കണം, ആര്‍എസ്എസ് സ്വയം സേവകനായി പ്രവർത്തിക്കരുത്'; എം വി ഗോവിന്ദന്‍

അസാധാരണ വാര്‍ത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ വിമര്‍ശനം ഉന്നയിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്ത്. ഗവർണർ ഗവർണറായി പ്രവർത്തിക്കണം. ആര്‍ എസ് എസ്  സ്വയം സേവകനായി പ്രവർത്തിക്കരുത്. കോൺഗ്രസ്  ബിജെപി എന്നിവരുടെ പ്രതിനിധിയായി ഗവർണർ പ്രവർത്തിക്കരുതെന്നും ഭരണഘടനാപരമായ കാര്യങ്ങൾ നിർവഹിക്കണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ജനങ്ങൾക്കു വേണ്ടിയാണ് സർക്കാർ. ബില്ല് കൊണ്ടുവന്നത്. ഒപ്പിടാത്തത് കൊണ്ട് ഒരു ഭരണഘടന പ്രതിസന്ധിയും ഉണ്ടാകില്ല. എന്തോ മാനസിക പ്രശ്നം ഉള്ളതു പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നത്. കെ കെ  രാഗേഷ് എംപി ചരിത്രകോണ്‍ഗ്രസിലെ  പ്രതിഷേധം അതിരുകടക്കരുതെന്ന്  ആഗ്രഹിച്ചാണ് തടഞ്ഞത്. മാർകിസ്റ്റ് പ്രത്യശ ശാസ്ത്രത്തെ കുറിച്ച് ഗവര്‍ണര്‍ക്ക് ഒന്നും അറിയില്ല. ആര്‍എസ്എസുകാരനായി പ്രവർത്തിക്കുമ്പോൾ ഇങ്ങനെയൊക്കെ പറയും. ഒരു സ്വർണ കച്ചവടക്കാരന്‍റെ  വീട്ടിൽ പോയി ഗവർണർ ആര്‍ എസ് എസ് നേതാവിനെ കണ്ടതാണ് സിപിഎം ചോദ്യം ചെയ്തത്. പ്രോട്ടോകോൾ ലംഘനമാണ് നടന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

തുറന്ന യുദ്ധം: ​ഗവർണറെ രാഷ്ട്രീയമായി നേരിടാൻ സിപിഎം,ബില്ലുകളിൽ ഒപ്പിട്ടില്ലെങ്കിൽ നിയമവഴി നീങ്ങാൻ സർക്കാർ

click me!