'കോൺഗ്രസല്ല ബിജെപി, അച്ചടക്കം വേണം', ഭാരവാഹി യോഗത്തിൽ താക്കീതുമായി കെ സുരേന്ദ്രൻ

Published : Jul 06, 2021, 01:08 PM IST
'കോൺഗ്രസല്ല ബിജെപി, അച്ചടക്കം വേണം', ഭാരവാഹി യോഗത്തിൽ താക്കീതുമായി കെ സുരേന്ദ്രൻ

Synopsis

അച്ചടക്കം ലംഘിക്കുന്നവരെ തിരുത്തിക്കാനുള്ള സംഘടന നടപടി യോഗത്തിൽ പ്രധാന വിഷയമെന്നും കാസർകോട് തുടരുന്ന ഭാരവാഹിയോഗത്തിന്‍റെ ആമുഖ പ്രസംഗത്തിൽ കെ. സുരേന്ദ്രൻ. 

കാസർകോട്: ബിജെ പി സംസ്ഥാന ഭാരവാഹി യോഗത്തിൽ അംഗങ്ങൾക്ക് താക്കീതുമായി കെ. സുരേന്ദ്രൻ. പാർട്ടി അച്ചടക്കം മർമപ്രധാനമെന്നും കോൺഗ്രസല്ല ബിജെപിയെന്നും സംസ്ഥാന അധ്യക്ഷൻ അംഗങ്ങളോട് പറഞ്ഞു. അച്ചടക്കം ലംഘിക്കുന്നവരെ തിരുത്തിക്കാനുള്ള സംഘടനാ നടപടി യോഗത്തിൽ പ്രധാന വിഷയമെന്നും കാസർകോട് തുടരുന്ന ഭാരവാഹിയോഗത്തിന്‍റെ ആമുഖ പ്രസംഗത്തിൽ കെ. സുരേന്ദ്രൻ പറഞ്ഞു.

കെ. സുരേന്ദ്രൻ പ്രതിയായ തെരഞ്ഞെടുപ്പ് കോഴക്കേസുകൾക്ക് കാരണമായ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ എതിർ വിഭാഗമാണെന്ന സംശയവും പാർട്ടി വേദികളിൽ അധ്യക്ഷനെതിരായ വിമർശനങ്ങൾ ചില നേതാക്കൾ ചോർത്തി നൽകുന്നതിലെ അതൃപ്തിയുമാണ് താക്കീതിന് കാരണമെന്നാണ് വിവരം. തെരഞ്ഞെടുപ്പ് തോൽവിയും മറ്റ് വിവാദങ്ങളും യോഗത്തിൽ ചർച്ചയാകും. 

സംസ്ഥാന ഭാരവാഹി യോഗത്തിന് മുൻപായി ബിജെപി കോർകമ്മിറ്റി യോഗം  ചേർന്നിരുന്നു. കൊടകര കുഴൽപ്പണ കേസിൽ ചോദ്യംചെയ്യലിനായി ഇന്ന് ഹാജരാകേണ്ടതാണെങ്കിലും മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ വരാൻ സാധിക്കില്ലെന്ന് കെ. സുരേന്ദ്രൻ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എലത്തൂർ തിരോധാനക്കേസ്; സരോവരത്തെ ചതുപ്പിൽ നിന്നും കണ്ടെത്തിയ ശരീര ഭാഗങ്ങൾ വിജിലിന്റേത് തന്നെ, ഡിഎൻഎ സ്ഥിരീകരണം
'ആദ്യം രാഹുലിനെ കണ്ടത് കൊണ്ട് പിണങ്ങി', മെസിയെ സ്നേഹിക്കുന്നവർ മോദിയോട് പൊറുക്കില്ലെന്ന് സന്ദീപ് വാര്യര്‍, കൂടിക്കാഴ്ച മുടങ്ങിയതിൽ പ്രതികരണം