അധികാരത്തോട് ബിജെപിക്ക് ആർത്തിയില്ല, കശ്മീരിൽ ജയിച്ചത് ഗാന്ധിജിയുടെ ഗ്രാമസ്വരാജ്: പ്രധാനമന്ത്രി

By Web TeamFirst Published Dec 26, 2020, 1:53 PM IST
Highlights

ചിലർ ദില്ലിയിൽ ഇരുന്ന് ജമ്മു കശ്മീരിൽ നടത്തിയ മാറ്റങ്ങളെ വിമർശിക്കുന്നു. ചിലർ ഒന്ന് പറയുന്നു മറ്റൊന്ന് പ്രവർത്തിക്കുന്നു. ഗ്രാമീണ മേഖലയുടെ വികസനത്തിന് തദ്ദേശ തെരഞ്ഞെടുപ്പ് അനിവാര്യമാണ്

ദില്ലി: ബിജെപിക്ക് അധികാരത്തോട് ആർത്തിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിച്ചത് ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സങ്കൽപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.

ക്ഷേമപദ്ധതികളുടെ ഗുണം രാജ്യത്തെ ഒരോ പൗരന്മാർക്കും ലഭിക്കും. ജനാധിപത്യം പിന്തുണച്ച കശ്മീർ ജനതക്ക് അഭിനന്ദനങ്ങൾ. വികസനത്തിനാണ് ജനങ്ങൾ വോട്ട് നൽകിയത്. സുതാര്യമായ തെരഞ്ഞെടുപ്പാണ് നടന്നത്. തെരഞ്ഞെടുപ്പ്   ഫലം തിളക്കമാർന്ന ഭാവിയെ സൂചിപ്പിക്കുന്നു. ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സങ്കൽപ്പമാണ് ഇവിടെ ജയിച്ചത്. അധികാരത്തോട് ബിജെപിക്ക് ആർത്തിയില്ല.

ചിലർ ദില്ലിയിൽ ഇരുന്ന് ജമ്മു കശ്മീരിൽ നടത്തിയ മാറ്റങ്ങളെ വിമർശിക്കുന്നു. ചിലർ ഒന്ന് പറയുന്നു മറ്റൊന്ന് പ്രവർത്തിക്കുന്നു. ഗ്രാമീണ മേഖലയുടെ വികസനത്തിന് തദ്ദേശ തെരഞ്ഞെടുപ്പ് അനിവാര്യമാണ്. എന്നാൽ ചിലർ ഇത് തടയുന്നു. പുതുച്ചേരിയിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്താൻ അവിടുത്തെ സർക്കാർ തയ്യാറാകുന്നില്ല. ജമ്മു കശ്മീരിന്റെ വികസനമാണ് തന്റെ സർക്കാരിന്റെ ലക്ഷ്യം. ജമ്മു കശ്മീരിന്റെ ആരോഗ്യ, അടിസ്ഥാന വികസന രംഗത്ത് നിരവധി പദ്ധതികൾ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.

click me!