സംസ്ഥാന നേതാക്കൾ മത്സര രംഗത്തുണ്ടാകും; ആരൊക്കെ എവിടെയൊക്കെയെന്ന് നേതൃത്വം തീരുമാനിക്കും: കൃഷ്ണദാസ്

Web Desk   | Asianet News
Published : Jan 09, 2021, 04:03 PM IST
സംസ്ഥാന നേതാക്കൾ മത്സര രംഗത്തുണ്ടാകും; ആരൊക്കെ എവിടെയൊക്കെയെന്ന് നേതൃത്വം തീരുമാനിക്കും: കൃഷ്ണദാസ്

Synopsis

സ്ഥാനാർത്ഥികളുടെ പ്രാരംഭ പട്ടിക ആയില്ല. മുന്നൊരുക്കങ്ങൾ നടത്താൻ ബിജെപി പ്രവർത്തനം ആരംഭിച്ചു എന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതാക്കൾ നിയമസഭാ തെരഞ്ഞെടുപ്പിൽ‌ മത്സരരം​ഗത്തുണ്ടാകുമെന്ന് പാർട്ടി നേതാവ് പി കെ കൃഷ്ണദാസ്. സ്ഥാനാർത്ഥികളുടെ പ്രാരംഭ പട്ടിക ആയില്ല. മുന്നൊരുക്കങ്ങൾ നടത്താൻ ബിജെപി പ്രവർത്തനം ആരംഭിച്ചു എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന നേതാക്കൾ മത്സര രംഗത്തുണ്ടാകും. ആരൊക്കെ എവിടെയൊക്കെയെന്ന് തീരുമാനമായിട്ടില്ല. ആരൊക്കെ എവിടെയൊക്കെ മത്സരിക്കുമെന്ന് സംസ്ഥാന നേതൃത്വം തീരുമാനിക്കും. പാർട്ടിയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ട് പോകും. ബൂത്ത്തല പ്രവർത്തനങ്ങൾ ആരംഭിച്ചു. ബൂത്ത് തലത്തിൽ ജനുവരി 25ന് മുൻപ് പഠനശിബിരം നടത്തും. 140 നിയമസഭാ മണ്ഡലത്തിലും തയ്യാറെടുപ്പ് ആരംഭിച്ചതായും പി കെ കൃഷ്ണദാസ് പറഞ്ഞു. 
 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം