നിലമ്പൂരിൽ മത്സരിക്കാനൊരുങ്ങി ബിജെപി, സ്ഥാനാർത്ഥി ആരെന്ന്  നാളെ അറിയാം, മൂന്ന് പേരുടെ പട്ടിക തയ്യാർ

Published : Jun 01, 2025, 12:13 AM ISTUpdated : Jun 01, 2025, 12:23 AM IST
നിലമ്പൂരിൽ മത്സരിക്കാനൊരുങ്ങി ബിജെപി, സ്ഥാനാർത്ഥി ആരെന്ന്  നാളെ അറിയാം, മൂന്ന് പേരുടെ പട്ടിക തയ്യാർ

Synopsis

പട്ടികയിൽ ഉള്ളത് പ്രാദേശിക ബിജെപി നേതാക്കൾ എന്നാണ് വിവരം. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബിഡിജെഎസ്  ന്‍റെ അഭിപ്രായം കൂടെ പരിഗണിക്കും.  

മലപ്പുറം: നിലമ്പൂരില്‍ മത്സരിക്കാന്‍ ഒരുങ്ങി ബിജെപി. മൂന്ന് പേരെ  ഉള്‍പ്പെടുത്തിക്കൊണ്ട് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി എന്നാണ് വിവരം. സ്ഥാനാര്‍ത്ഥി നിര്‍ണയിത്തില്‍ ദേശീയ നേതൃത്വവുമായി ആലോചിച്ച് നാളെ അന്തിമ തീരുമാനം ഉണ്ടാവും. പട്ടികയിൽ ഉള്ളത് പ്രാദേശിക ബിജെപി നേതാക്കൾ എന്നാണ് വിവരം. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബിഡിജെഎസ്  ന്‍റെ അഭിപ്രായം കൂടെ പരിഗണിക്കും.

യുഡിഎഫും എല്‍ഡിഎഫും സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതോടെ നിലമ്പൂര്‍ പൂര്‍ണമായും തെരഞ്ഞെടുപ്പ് ചൂടിലെത്തിയിട്ടുണ്ട്. ബിജെപിയുടെ സ്ഥാനാര്‍ത്ഥി കൂടെ കളത്തിലെത്തിയാല്‍ ആവേശം ഇരട്ടിക്കും. നിലവില്‍ തെരഞ്ഞെടുപ്പുനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനായി 315 വോട്ടിങ് യന്ത്രങ്ങളും (315 വീതം കണ്‍ട്രോള്‍- ബാലറ്റ് യൂണിറ്റുകള്‍) 341 വിവപാറ്റുകളും ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ വഴി തിരഞ്ഞെടുത്തു. മണ്ഡലത്തില്‍ 263 പോളിങ് ബൂത്തുകളാണുള്ളത്. കണ്‍ട്രോള്‍- ബാലറ്റ് യൂണിറ്റുകള്‍ 20 ശതമാനവും വിവിപാറ്റുകള്‍ 30 ശതമാനവും റിസര്‍വ് ഉള്‍പ്പെടെയാണ് മാറ്റിവെച്ചത്.

ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇലക്ഷന്‍ കമ്മീഷന്റെ സോഫ്റ്റ് വെയര്‍ വഴി വോട്ടിങ് യന്ത്രങ്ങള്‍ തിരഞ്ഞെടുത്തത്. സീരിയല്‍ നമ്പറുകളുടെ അടിസ്ഥാനത്തില്‍ ഇ.വി.എം കണ്‍ട്രോള്‍ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളും വിവിപാറ്റുകളും തിരഞ്ഞെടുക്കുന്ന പ്രക്രിയയാണിത്.

തുടര്‍ന്ന് വോട്ടിങ് ഉപകരണങ്ങള്‍ സൂക്ഷിച്ചിട്ടുള്ള വെയര്‍ഹൗസില്‍ വെച്ച് തിരഞ്ഞെടുത്ത മെഷീനുകള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മാറ്റിവെച്ചു. രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ വഴിയാണ് മണ്ഡലത്തിലെ ഓരോ ബൂത്തിലേക്കും ഏത് വോട്ടിങ് യന്ത്രം ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം