
കോഴിക്കോട്: പാലായില്‍ വിജയപ്രതീക്ഷയാണുള്ളതെന്ന് ബിജെപി. കെ എം മാണിയുടെ സഹോദരന്റെ മകൻ ബി ജെ പി അംഗത്വം നേടിയത് പാര്‍ട്ടി വിജയിക്കുമെന്നതിന്‍റെ സൂചനയാണെന്നും സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ നാളെ ഉച്ചയ്ക്ക് പ്രഖ്യാപിക്കുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. സംസ്ഥാന നേതൃത്വം നൽകിയ മൂന്ന് പേരുടെ പട്ടികയിൽ നിന്ന് കേന്ദ്ര നേതൃത്വമാണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കേണ്ടത്. ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ ഹരി, കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് എസ് ജയസൂര്യൻ , പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടം എന്നിവരാണ് പട്ടികയിൽ ഉള്ളത്. ഇവരിൽ എൻ ഹരിയുടെ പേരിനാണ് മുൻതൂക്കം.
ആരിഫ് മുങമ്മദ് ഖാനെ ഗവര്‍ണറായി തെരഞ്ഞെടുത്തതിനെ ബിജെപി സ്വാഗതം ചെയ്യുന്നു. ഗവര്‍ണര്‍ നിയമനത്തിന്‍റെ പേരില്‍ ചിലര്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണ്. തത്വാധിഷ്ഠിത രാഷ്ട്രീയത്തിന്‍റെ വക്താവാണ് ആരിഫ് മുഹമ്മദ് ഖാന്‍. ലിംഗനീതിക്കായി പദവികള്‍ വലിച്ചെറിഞ്ഞ് പോരാടുന്ന വ്യക്തിയാണദ്ദേഹം. പി സദാശിവത്തിന്‍റെ പ്രവര്‍ത്തനത്തില്‍ ഒരെതിര്‍പ്പും അതൃപ്തിയും ഇല്ല എന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam