'പക്വതയുള്ള നേതാവ് മറ്റുള്ളവരെ കൈപിടിച്ച് ഉയര്‍ത്തും'; നേതൃത്വത്തെ 'കുത്തി' എം ടി രമേശ്

Published : Oct 11, 2021, 07:27 PM ISTUpdated : Oct 11, 2021, 08:11 PM IST
'പക്വതയുള്ള നേതാവ് മറ്റുള്ളവരെ കൈപിടിച്ച് ഉയര്‍ത്തും'; നേതൃത്വത്തെ 'കുത്തി' എം ടി രമേശ്

Synopsis

സ്വയം പദവികളിൽ അഭിരാമിക്കാതെ മറ്റുള്ളവരെ കൈ പിടിച്ചു ഉയർത്താൻ ഒരു നേതാവ് കാണിക്കുന്ന മനോഭാവത്തിന്റെ പേരാണ് പക്വത എന്നാണ് എം ടി രമേശിന്‍റെ ഒളിയമ്പ്.

തിരുവനന്തപുരം: ബിജെപി (bjp) പുനസംഘടനയിലെ അതൃപ്‌തി പരസ്യമാക്കി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് (m t ramesh). സ്വയം പദവികളിൽ അഭിരാമിക്കാതെ മറ്റുള്ളവരെ കൈ പിടിച്ചു ഉയർത്താൻ ഒരു നേതാവ് കാണിക്കുന്ന മനോഭാവത്തിന്റെ പേരാണ് പക്വതയെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ജയപ്രകാശ് നാരായണൻ അനുസ്മരണ ഫേസ്ബുക്ക് പോസ്റ്റിലാണ് പരാമർശം.

പക്വതയും അനുഭവ പരിചയവും നേതൃത്വത്തിന് അഭികാമ്യമാണെന്ന് ഓർമ്മപ്പെടുത്തിയാണ് എം ടി രമേശിന്‍റെ ഒളിയമ്പ്. സ്വയം പദവിയിലും അധികാരത്തിലും അഭിരമിക്കാതെ മറ്റുള്ളവരെ കൈപ്പിടിച്ചുയർത്തുന്നവരാണ് പക്വതയുള്ള നേതൃത്വം. പക്വതയുള്ള നേതൃത്വത്തിന് മാത്രമേ അണികളെ കൂട്ടം തെറ്റാതെ നയിക്കാൻ സാധിക്കൂവെന്നാണ്‌ എം ടി രമേശ്‌ ഫേസ്ബുക്കില്‍ കുറിച്ചത്.

Also Read: പദവികള്‍ക്ക് പുറകേ പോയിട്ടില്ല; നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ശോഭ സുരേന്ദ്രൻ, പുരാണ കഥ പറഞ്ഞ് മുന്നറിയിപ്പ്

എം ടി രമേശിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

ജയപ്രകാശ് നാരായണൻ്റെ ജന്മദിനം.

ജനാധിപത്യത്തിൻ്റെ ജെ.പി.

എഴുപതുകളിൽ ഇന്ത്യൻ യുവത്വത്തെ ത്രസിപ്പിച്ച വിപ്ലവ നായകൻ ജയപ്രകാശ് നാരായണനെ സ്മരിക്കാതെ രാജ്യത്തിൻ്റെ ജനാധിപത്യ ചരിത്രം പൂർത്തിയാകില്ല.

രാഷ്ട്രീയത്തിന് സംഭവിച്ച മൂല്യശോഷണവും വ്യാപകമാവുന്ന അഴിമതിയും തൊഴിലില്ലായ്മയും വരൾച്ചയും എഴുപതുകളുടെ ആരംഭത്തിൽ യുവജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധം രൂപപ്പെടുത്തിയിരുന്നു. കലാലയങ്ങളും സർവ്വകലാശാലകളും സമരഭൂമിയായി മാറി. ഈ സമരങ്ങൾക്ക് ആശയപരമായ ദിശാബോധം നല്കിയതും  സമ്പൂർണ്ണവിപ്ലവം എന്ന ആശയം യുവാക്കൾക്കിടയിൽ അവതരിപ്പിച്ചതും ജയപ്രകാശ് നാരായൺ എന്ന നേതാവായിരുന്നു.സമരം ചെയ്യുക, ജയിലുകൾ നിറയട്ടെ എന്ന അദ്ദേഹത്തിൻ്റെ മുദ്രാവാക്യം ഇന്ത്യൻ യുവത്വം ഏറ്റെടുത്തു.

1975 ൽ അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായി. 1977 ൽ അടിയന്തരാവസ്ഥക്കു ശേഷം പ്രതിപക്ഷ കക്ഷികളെ ജനതാ പാർട്ടിക്ക് പിന്നിൽ ഒരുമിപ്പിച്ചത് ജെ.പി. ആയിരുന്നു. 1902 ൽ ജനിച്ച ജയപ്രകാശ് നാരായണൻ അദ്ദേഹത്തിൻ്റെ മരണം വരെ ജനാധിപത്യത്തിനും ജനക്ഷേമത്തിനുമായി നിലകൊണ്ടു, അധികാരത്തോട് ഒട്ടും ആഭിമുഖ്യം കാണിക്കാതെ പൊതുപ്രവർത്തനത്തിന് മാതൃകയായി. തൻ്റെ എഴുപത്തിയഞ്ചാം വയസ്സിലും യുവാക്കളെ പ്രചോദിപ്പിക്കാനും നയിക്കാനും സാധിച്ചു. സ്വാതന്ത്ര്യ സമര കാലഘട്ടം മുതലുള്ള പരിചയവും പക്വതയും അദ്ദേഹത്തിന് മുതൽക്കൂട്ടായി. സമരോത്സുക യൗവനങ്ങളെ കൂട്ടം തെറ്റാതെ സമരപാതയിൽ നയിക്കാൻ ജെ.പിയുടെ അനുഭവ പരിചയവും പക്വതയും സഹായിച്ചു.

പക്വതയുള്ള അനുഭവ പരിചയമുള്ള നേതൃത്വത്തിന് മാത്രമേ സമഗ്രമായ മാറ്റത്തിനും പരിവർത്തനത്തിനും സാധിക്കു. 77 ൽ ജനതാ പാർട്ടി അധികാരത്തിലെത്തിയപ്പോൾ പ്രധാനമന്ത്രി പദം പോലും അദ്ദേഹത്തിന് സ്വീകരിക്കാമായിരുന്നു. പക്ഷെ പദവികളിലും അധികാരങ്ങളിലും അഭിരമിക്കാതെ മറ്റുള്ളവരെ പദവിലേക്ക് നയിക്കാനും കൈപ്പിടിച്ചുയർത്താനും ഒരു നേതാവ് കാണിക്കുന്ന മനോഭാവത്തിൻ്റെ പേരാണ് പക്വത.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെസി കളത്തിലിറങ്ങിയാൽ ഷാഫി ഉൾപ്പെടെ 5 എംപിമാർക്കും മത്സരമോഹം; എതിർത്ത് സംസ്ഥാന നേതൃത്വം, തെരഞ്ഞെടുപ്പ് സമിതി യോ​ഗം ഇന്ന്
പി.കെ ശശി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാൻ സിപിഎം, രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്