"മുരളീധരപക്ഷത്തിന് മൃഗീയ ആധിപത്യം"; ഭാരവാഹി പട്ടികയിൽ അമര്‍ഷം പുകഞ്ഞ് ബിജെപി

By Web TeamFirst Published Mar 6, 2020, 11:12 AM IST
Highlights

ഭാരവാഹി പട്ടികയിലെ അതൃപ്തി പികെ കൃഷ്ണദാസ് പക്ഷം ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. പത്തിന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തി. പികെ കൃഷ്ണദാസ് വിഭാഗം നേതാക്കൾ പങ്കെടുക്കുന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. 

തിരുവനന്തപുരം: ബിജെപി ഭാരവാഹിപ്പട്ടികയിൽ അതൃപ്തി പുകഞ്ഞ് ബിജെപി. തര്‍ക്കങ്ങൾക്കൊടുവിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രഖ്യാപിച്ച സംസ്ഥാന ഭാരവാഹി പട്ടികയിൽ വി മുരളീധര പക്ഷത്തിന് മൃഗീയ ആധിപത്യമുണ്ടെന്ന ആക്ഷേപമാണ് പികെ കൃഷ്ണദാസ് പക്ഷം ഉന്നയിക്കുന്നത്. പുതിയ പട്ടികയിൽ കടുത്ത അതൃപ്തിയാണ് പികെ കൃഷ്ണദാസ് പക്ഷത്തിന് ഉള്ളത്. ഭാരവാഹി പട്ടികയിലെ അതൃപ്തി പികെ കൃഷ്ണദാസ് പക്ഷം ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.

ജനൽസെക്രട്ടറിമാരായിരുന്ന എൻഎൻ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും പുതിയ പട്ടിക അനുസരിച്ച് വൈസ് പ്രസിഡന്‍റുമാരാണ്. എംടി രമേശാകട്ടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി തന്നെ തുടരുമെന്നായിരുന്നു കെ സുരേന്ദ്രന്‍റെ പ്രഖ്യാപനം. കെ സുരേന്ദ്രന് കീഴിൽ സംഘടനാ ചുമതല ഏറ്റെടുക്കാനില്ലെന്ന് മൂന്ന് പേരും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ വിട്ടുവീഴ്ച വേണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നാണ് നേതാക്കൾ അനൗദ്യോഗികമായി നൽകുന്ന പ്രതികരണം. വെട്ടിനിരത്തലിലെ അതൃപ്തി ബിജെപി സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷിനോടും പങ്കുവച്ചിട്ടുണ്ടെന്നാണ് വിവരം, 

തുടര്‍ന്ന് വായിക്കാം: ബിജെപി പുനസംഘടന: സന്ദീപ് വാര്യര്‍ പാര്‍ട്ടി വക്താവ്, ജെആര്‍ പത്മകുമാര്‍ ട്രഷറര്‍...

അതേസമയം പുതിയ ഭാരവാഹികളുടെ ആദ്യയോഗം പത്തിന് തിരുവനന്തപുരത്ത് നടക്കുമെന്നാണ് കെ സുരേന്ദ്രൻ പറയുന്നത്. എതിര്‍പ്പ് ഉന്നയിക്കുന്ന പികെ കൃഷ്ണദാസ് പക്ഷം ഭാരവാഹിയോഗവുമായി സഹകരിക്കുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. 

തുടര്‍ന്ന് വായിക്കാം: ബിജെപി ഭാരവാഹികളെ പ്രഖ്യാപിച്ച് കെ സുരേന്ദ്രൻ ; എ എൻ രാധാകൃഷ്ണനും ശോഭ സുരേന്ദ്രനും വൈസ് പ്രസിഡന്‍റുമ...
 

click me!