സഭയോടും ദീപികയോടും പോര് നീട്ടേണ്ടെന്ന നിലപാടിൽ ബിജെപി നേതൃത്വം, ശോഭ സുരേന്ദ്രനെതിരെ യോഗത്തിൽ കടുത്ത വിമർശനം

Published : Apr 14, 2026, 10:04 AM ISTUpdated : Apr 14, 2026, 10:07 AM IST
BJP Office

Synopsis

പി സി ജോർജിന്റെയും ഷോണ്‍ ജോർജിന്‍റെയും സഭാ വിമർശനം കോർ കമ്മിറ്റി യോഗത്തിൽ ചർച്ചയായി. വിമർശനം സഭക്ക് എതിരെ അല്ല ദീപികക്ക് എതിരെ എന്ന് നേതൃത്വം കോർ കമ്മിറ്റിയിൽ വിശദീകരിച്ചു. എന്നാൽ പോര് നീട്ടേണ്ടെന്ന നിലപാടിലാണ് നേതൃത്വം.

തിരുവനന്തപുരം: സഭയോടും ദീപിക പത്രത്തോടുമുള്ള ഉള്ള പോര് നീട്ടേണ്ടെന്ന നിലപാടിൽ ബിജെപി നേതൃത്വം. വിമർശനം സഭക്ക് എതിരെ അല്ല ദീപികക്ക് എതിരെ എന്ന് നേതൃത്വം കോർ കമ്മിറ്റിയിൽ വിശദീകരിച്ചു. പി സി ജോർജിന്റെയും ഷോണ്‍ ജോർജിന്‍റെയും സഭാ വിമർശനം യോഗത്തിൽ ചർച്ചയായി. പാർട്ടി അറിവോടെ ആണോ ഇരുവരുടെയും വിമർശനമെന്ന് ഒരു വിഭാഗം നേതാക്കൾ യോഗത്തിൽ ചോദിച്ചു. എന്നാൽ സഭയെ അല്ല ദീപികയിലെ ലേഖനങ്ങളെ ആണ് വിമർശിച്ചതെന്നാണ് ജോർജും ഷോണും മറുപടി നൽകിയതെന്ന് നേതൃത്വം വിശദീകരിച്ചു. അതേസമയം പോര് നീട്ടേണ്ടെന്ന നിലപാടിലാണ് നേതൃത്വം. ക്രിസ്ത്യൻ ഔട്ട് റീച്ച് പാളിയെന്ന് നേതൃത്വം വിലയിരുത്തുമ്പോഴും സഭയെ പിണക്കേണ്ടെന്ന് യോഗത്തിൽ ധാരണയായി.

അതേസമയം ശോഭ സുരേന്ദ്രനെതിരെ കടുത്ത വിമർശനം യോഗത്തിലുണ്ടായി. ഓഡിയോയിലെ ആരോപണത്തിനെതിരെ കെ സോമൻ വൈകാരികമായി പ്രതികരിച്ചു. എന്നാൽ നേതൃത്വം ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം എന്താവുമെന്ന് ജില്ലാ തലത്തിൽ വിശദമായി വിലയിരുത്താനാണ് ബിജെപിയുടെ തീരുമാനം. നേമത്തും കഴക്കൂട്ടത്തും ജയം ഉറപ്പെന്നാണ് ബിജെപിയുടെ പ്രാഥമിക വിലയിരുത്തൽ. മഞ്ചേശ്വരം, ചാത്തന്നൂർ, തൃശൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ അട്ടിമറിയുണ്ടാകുമെന്നും ബിജെപി വിലയിരുത്തുന്നു.

നേമത്ത് ന്യൂനപക്ഷ വോട്ടുകൾ രണ്ടായി വിഭജിച്ചെന്ന് ബിജെപി വിലയിരുത്തുന്നു. ശിവൻകുട്ടിക്കും ശബരീനാഥിനുമായി ന്യൂനപക്ഷ വോട്ടുകൾ വിഭജിക്കപ്പെട്ടപ്പോൾ നിഷ്പക്ഷ, യുവ വോട്ടുകൾ രാജീവ് ചന്ദ്രശേഖറിന് ലഭിച്ചെന്നാണ് ബിജെപി നേതാക്കളുടെ വിലയിരുത്തൽ. ശബരിമല സ്വർണക്കൊള്ള ചർച്ചാ വിഷയമായത് കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന് എതിരും വി മുരളീധരന് അനുകൂലവുമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. കാട്ടാക്കടയിലെ ഉയർന്ന പോളിങിലും ബിജെപിക്ക് പ്രതീക്ഷയുണ്ട്. മഞ്ചേശ്വരത്ത് ഇത്തവണ പ്രവാസി വോട്ടുകൾ കൂട്ടമായി എത്താത്തത് കെ സുരേന്ദ്രന് ഗുണകരമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. പാലക്കാടും ചാത്തന്നൂർ, മണലൂർ പോലുള്ള മണ്ഡലങ്ങളിലും അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് ബിജെപി കണക്കുകൂട്ടുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: കുറ്റപത്രം ബോധപൂർവ്വം വൈകിപ്പിക്കുന്നു? കരട് ആയിട്ടും അന്തിമ റിപ്പോർട്ട് നൽകുന്നില്ല
കോഴിക്കോട് 16 കാരിയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി; പൊലീസ് സ്ഥലത്ത്, അന്വേഷണം തുടങ്ങി