മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രൻ; 'അപമാനിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ വെറുതെവിടില്ല'

Published : Nov 27, 2024, 03:10 PM ISTUpdated : Nov 27, 2024, 08:20 PM IST
മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രൻ; 'അപമാനിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ വെറുതെവിടില്ല'

Synopsis

പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവരെയും കള്ളവാർത്ത കൊടുത്തവരെയും കൈകാര്യം ചെയ്യുമെന്നായിരുന്നു സുരേന്ദ്രൻ്റെ ഭീഷണി.

തിരുവനന്തപുരം: പാലക്കാട്ടെ തോൽവിയിൽ സംസ്ഥാന ബിജെപിയിലെ പൊട്ടിത്തെറിക്കിടെ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. പ്രസ്ഥാനത്തെ അപമാനിക്കാൻ ശ്രമിച്ച ഒരു മാധ്യമപ്രവർത്തകനെയും വെറുതെ വിടില്ലെന്നും പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവരെയും കള്ളവാർത്ത കൊടുത്തവരെയും കൈകാര്യം ചെയ്യുമെന്നും ആയിരുന്നു സുരേന്ദ്രൻ്റെ ഭീഷണി. അതിനിടെ പാലക്കാട് നഗരസഭയിലെ അസംതൃപ്തരായ ബിജെപി കൗൺസിലർമാരെ കോൺഗ്രസ്സിലേക്കെത്തിക്കാൻ സന്ദീപ് വാര്യർ നീക്കം തുടങ്ങി.

പാലക്കാട്ടെ തോൽവിക്ക് പിന്നാലെ സംസ്ഥാന ബിജെപിയിൽ വൻ പൊട്ടിത്തെറി തുടരുമ്പോഴാണ് മാധ്യമങ്ങളോടുള്ള സംസ്ഥാന അധ്യക്ഷൻ്റെ അരിശം. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിസന്നദ്ധത അറിയിച്ചായിരുന്നു ആദ്യം സുരേന്ദ്രൻ വിമർശനങ്ങളെ നേരിട്ടത്. കേന്ദ്രം തുടരാൻ നിർദ്ദേശിച്ചതോടെ പിന്നെ മാധ്യമപ്രവർത്തകർക്കായി പഴി. ഇന്നലെ പരിഹാസമെങ്കിൽ ഇന്ന് ഭീഷണിയുടെ ലൈനാണ് കെ സുരേന്ദ്രനുള്ളത്. അച്ചടക്കത്തിൻ്റെ വാളോങ്ങി വിമർശകരെ നേരിടാനാണ് നേതൃത്വത്തിൻ്റെ നീക്കം. പരസ്യവിമർശനം പാടില്ലെന്നാണ് കേന്ദ്ര നിർദ്ദേശം. അതൃപ്തരായ സംസ്ഥാന നേതാക്കളുമായി കേന്ദ്ര നേതൃത്വം അടുത്തമാസം ആദ്യം ചർച്ച നടത്തും.

പരസ്യവിമർശനം ഉന്നയിച്ച ശിവരാജനോടും പ്രമീള ശശിധരനോടും വിശദീകരണം ചോദിക്കാൻ ശ്രമമുണ്ട്. പക്ഷെ പാലക്കാട് എന്തെങ്കിലും നടപടി വന്നാൽ അസംതൃപ്തർ മറുകണ്ടം ചാടുമോ എന്ന് പേടിയും പാർട്ടിക്കുണ്ട്. നഗരസഭയിലെ അസംതൃപ്തരായ കൗൺസിലർമാരുമായി സന്ദീപ് വാര്യർ ചർച്ച നടത്തുന്നുണ്ട്. വെറുപ്പിൻ്റെ പ്രത്യയശാസ്ത്രം തള്ളിപ്പറയുന്നവർ രാഷ്ട്രീയമായി അനാഥരാകില്ലെന്ന സന്ദീപിൻ്റെ പോസ്റ്റ് അമർഷമുള്ളവർക്കുള്ള സന്ദേശം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ