
കാസർകോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര ഇന്ന് കാസർകോട്ട് നിന്ന് തുടങ്ങും. കാസർകോട്, താളിപ്പടപ്പ് മൈതാനിയിൽ വൈകിട്ട് മൂന്നിനാണ് ഉദ്ഘാടന പരിപാടി. ലോക്‌സഭാ മണ്ഡലങ്ങളിലൂടെയുള്ള ഒരു മാസത്തെ പര്യടനം, കേന്ദ്ര നേട്ടങ്ങൾ ഊന്നിയുള്ള രാഷ്ട്രീയ പ്രചാരണമാണ് ലക്ഷ്യം വയ്ക്കുന്നത്. പദയാത്രയുടെ ഭാഗമായി ഓരോ മണ്ഡലത്തിലും മത, സാമുദായിക സാംസ്കാരിക നേതാക്കളുമായി കെ.സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് 12 നാണ് കാസർകോട്ടെ കൂടിക്കാഴ്ച. വൈകിട്ട് ആറിന് മേൽപ്പറമ്പിലാണ് കേരള പദയാത്രയുടെ ജില്ലയിലെ സമാപനം.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam