ശബരിമല സ്ത്രീ പ്രവേശനം: ബിജെപിയുടെ നിലപാട് വ്യക്തമാണെന്ന് രാജീവ് ചന്ദ്രശേഖർ, 'സംസ്ഥാന സർക്കാർ എന്ത് ചെയ്തു?'

Published : Feb 15, 2026, 03:52 PM IST
rajeev chandrashekar

Synopsis

ശബരിമല സ്ത്രീ പ്രവേശനത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സംസ്ഥാന സർക്കാർ എന്ത് ചെയ്തുവെന്നും സംസ്ഥാനങ്ങളുടെ കയ്യിൽ അമ്പലങ്ങൾ നൽകരുത് എന്നാണ് തന്റെ നിലപാടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ദുബായ്: ശബരിമല സ്ത്രീ പ്രവേശനത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സംസ്ഥാന സർക്കാർ എന്ത് ചെയ്തുവെന്നും സംസ്ഥാനങ്ങളുടെ കയ്യിൽ അമ്പലങ്ങൾ നൽകരുത് എന്നാണ് തന്റെ നിലപാടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വിശ്വാസ വിഷയത്തിൽ രാഷ്ട്രീയ ഇടപെടൽ പാടില്ല. കോടതി തീരുമാനിക്കട്ടെയെന്നും രാജീവ്‌ ചന്ദ്രശേഖർ പ്രതികരിച്ചു.

ബിജെപി ഓഗസ്റ്റിൽ തന്നെ ഇലക്ഷൻ പ്രവർത്തനം തുടങ്ങിയിരുന്നു. വിവാദങ്ങൾ മാറ്റിവെച്ചുള്ള രാഷ്ട്രീയമാണ് ലക്ഷ്യം. വികസനത്തിലാകണം മത്സരം. വികസനത്തിൽ ബിജെപി സർക്കാർ ചെയ്ത കാര്യങ്ങളിൽ സംവാദം നടത്തട്ടെ. ബിജെപി തയ്യാറാണ്. സ്ഥാനാർഥി പട്ടിക തീരുമാനിക്കേണ്ടത് കേന്ദ്ര പാർലമെന്ററി പാർട്ടിയാണ്. കേന്ദ്ര ബജറ്റിൽ സംവാദത്തിന് സർക്കാർ തയ്യാറാകുന്നില്ല. വാദങ്ങളെ പൊളിക്കാൻ തയ്യാറാണ്. കേന്ദ്രം ഫണ്ട് നൽകുന്നില്ലെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു.

കേരളത്തിന്റെ എയിംസിനായി എന്താണ് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാകാത്തത്? ആകെ എടുത്തത് 60 ശതമാനം ഭൂമി മാത്രമാണ്. മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ട് നീക്കലിൽ അപ്പീൽ നൽകാനുള്ള അവകാശം ഉണ്ടല്ലോ. കേരളത്തിന്‌ ഒന്നും കൊടുക്കില്ലെന്ന് കരുതാൻ നരേന്ദ്ര മോഡിക്ക് ഭ്രാന്ത് ആണോ?. അനധികൃത കുടിയേറ്റക്കാർ വോട്ടർ പട്ടികയിൽ വരാൻ പാടില്ല എന്നതാണ് നിലപാട്. അർഹതപ്പെട്ടവർക്ക് അപ്പീൽ നൽകാം. ഇതിന് പിന്നിൽ ബിജെപി എന്ന് പറയുന്നത് ശരിയല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു
നടൻ പ്രേംകുമാർ കോൺ​ഗ്രസിൽ ചേരും; പാർട്ടിയിലെത്തിയാൽ നല്ല പരിഗണന വാഗ്ദാനം, നാളെ കെസി വേണു​ഗോപാലിനെ കണ്ടേക്കും