ബിഷപ്പ് പാംപ്ലാനിയെ കണ്ട് ബിജെപി ജില്ലാനേതൃത്വം; റബ്ബര്‍വില കൂട്ടണമെന്നത് കേന്ദ്രസര്‍ക്കാരിനെ അറിയിക്കും

Published : Mar 20, 2023, 10:42 AM ISTUpdated : Mar 20, 2023, 10:45 AM IST
ബിഷപ്പ് പാംപ്ലാനിയെ കണ്ട് ബിജെപി ജില്ലാനേതൃത്വം; റബ്ബര്‍വില കൂട്ടണമെന്നത് കേന്ദ്രസര്‍ക്കാരിനെ അറിയിക്കും

Synopsis

കുടിയേറ്റ ജനതയുടെ ആശങ്ക  അറിയിച്ചെന്നും, കർഷകന് വേണ്ടി നിലകൊള്ളുന്ന ഏതു സർക്കാരിനെയും തങ്ങൾ പിന്തുണക്കുമെന്നും, അതിൽ രാഷ്ട്രീയം നോക്കാതെ നിലകൊള്ളുമെന്നും  ആര്‍ച്ച് ബിഷപ്പ്  അറിയിച്ചെന്ന് ബിജെപി നേതൃത്വം. 

തിരുവനന്തപുരം: റബ്ബർ വില 300 ആക്കിയാൽ,  ബിജെപിയെ സഹായിക്കും എന്ന ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ന്യൂനപക്ഷമോർച്ചയും ബിജെപിയും. ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ്  എൻ ഹരിദാസ്, ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡണ്ട് അരുൺ തോമസ്, ജനറൽ സെക്രട്ടറി, ജോസ് എ വൺ, ലുയിസ്, എന്നി നേതാക്കൾ ബിഷപ് ജോസഫ് പാംപ്ലാനിയെ സന്ദർശിച്ചു. കുടിയേറ്റ ജനതയുടെ ആശങ്ക അദ്ദേഹം തങ്ങളെ അറിയിക്കുകയും, കർഷകന് വേണ്ടി നിലകൊള്ളുന്ന ഏതു സർക്കാരിനെയും തങ്ങൾ പിന്തുണക്കും അതിൽ രാഷ്ട്രീയം നോക്കാതെ, നിലകൊള്ളുമെന്ന് വ്യക്തനാക്കിയതായും നേതാക്കള്‍ പറഞ്ഞു.

 ലവ് ജിഹാദ് പോലെയുള്ള സാമൂഹിക പ്രശ്നങ്ങളിൽ ന്യൂനപക്ഷമോർച്ചയുടെ ഇടപെടൽ പ്രശംസനീയം ആണെന്ന്  അദ്ദേഹം അഭിപ്രായപ്പെട്ടു. റബ്ബറിന് 300 രൂപ ആക്കണം എന്ന പിതാവിന്‍റെ  ആവശ്യം കേന്ദ്ര ഗവൺമെന്‍റിന്‍റെ  ശ്രദ്ധയിൽപ്പെടുത്തുമെന്നും, കർഷകരുടെ ആശങ്ക ഗൗരവമായി കാണുമെന്നും  ബിജെപി ജില്ലാ പ്രസിഡന്‍റ്, എൻ ഹരിദാസും ന്യുനപക്ഷ മോർച്ച ജില്ല പ്രസിഡന്‍റ്  അരുൺ തോമസും അറിയിച്ചു.

അതേസമയം ഇരുകൂട്ടരും കൂടി ഭരിച്ച് മുടിപ്പിച്ച കേരളത്തിലെ കർഷകർ ബിജെപിയിൽ പ്രതീക്ഷയർപ്പിക്കുന്നതിൽ ഇത്ര അസ്വസ്ഥത എന്തിനെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ചോദിച്ചു. ക്രിസ്ത്യൻ സഹോദരങ്ങൾ ഭൂരിപക്ഷമായ വടക്കുകിഴക്കും ഗോവയും ബിജെപിയാണ് ഭരിക്കുന്നതെന്നും അദ്ദേഹം ഫേസ് ബുക്ക് കുറിപ്പില്‍ ഓര്‍മ്മിപ്പിച്ചു.

 ;

PREV
KKKC
About the Author

Kishor Kumar K C

1999 മുതല്‍ ഏഷ്യാനെറ്റ് ന്യൂസിലും 2023 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റല്‍ ഡെസ്‌കിലും പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍. രസതന്ത്രത്തില്‍ ബിരുദവും കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍എല്‍ബിയും നേടി. ന്യൂസ്, രാഷ്ട്രീയം, എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. 25 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ 15 വര്‍ഷത്തിലേറെ വാര്‍ത്താ അവതാരകനായും ന്യൂസ് ഡെസ്‌കിലും ന്യൂസ് ബ്യൂറോയിലും പ്രവര്‍ത്തിച്ചു ന്യൂസ് സ്റ്റോറികള്‍, നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍, വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കി. തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗും കലോത്സവ- കായിമേള റിപ്പോര്‍ട്ടിംഗും ചെയ്തു ഇ മെയില്‍: kishorkc@asianetnews.inRead More...
click me!

Recommended Stories

ദിലീപ് നല്ല നടനാണ്, അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയില്ലെന്നും വെള്ളാപ്പള്ളി; 'നടൻമാരെയും നടിമാരെയും കുറിച്ച് ഒന്നും അറിയില്ല'
ഇടുക്കിയിൽ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു