
കൊച്ചി: തൃക്കാക്കരയില്‍ വീഡിയോ വിവാദം പ്രചാരണമാക്കുന്നതിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥി എ എൻ രാധാകൃഷ്ണൻ. എൽ ഡി എഫ് പൈങ്കിളി പ്രചാരണത്തിലേക്ക് മാറി. വീഡിയോ വിവാദം നിർത്തി മുഖ്യമന്ത്രി വികസനം സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൃക്കാക്കരയിൽ ബിജെപി അത്ഭുതം സൃഷ്ടിക്കും. ക്രിസ്ത്യൻ വോട്ട് ഇത്തവണ ബിജെപിക്ക് ആകും കിട്ടുക. പി സി ജോർജിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമാണെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
Read Also; 'തൃക്കാക്കരയിൽ വിജയം ഉറപ്പ്, ഭൂരിപക്ഷം എത്രയെന്ന് ഇപ്പോൾ പറയാനാവില്ല': ജോ ജോസഫ്
തൃക്കാക്കര ഇത്തവണ ഇടത് മുന്നണിയെ വിജയിപ്പിക്കുമെന്നും ഭൂരിപക്ഷം എത്രയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും ജോ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വ്യാജ വീഡിയോ പ്രചാരണവും വിവാദങ്ങളും അത് വോട്ടാക്കാനുള്ള ശ്രമവും ഒരുവശത്ത് നടക്കുമ്പോഴും വിവാദത്തിലല്ല വികസനത്തിൽ മാത്രം ഊന്നിയാണ് താൻ പ്രചാരണം പൂർത്തിയാക്കുന്നതെന്നാണ് ജോ ജോസഫ് പറയുന്നത്.
തൃക്കാക്കര നഗരസഭയിലെ അട്ടിമറിയിലാണ് ഇടത് ക്യാമ്പ് പ്രതീക്ഷ വെക്കുന്നത്. യുഡിഎഫ് ഭരിക്കുന്ന നഗരസഭ കേന്ദ്രീകരിച്ച് മന്ത്രിമാരും ഭരണമുന്നണി എംഎല്‍എമാരും നടത്തിയ തീവ്രപ്രചാരണം 4000 വോട്ടിന്‍റെയെങ്കിലും ലീഡ് നല്‍കുമെന്ന കണക്കാണ് മുഖ്യമന്ത്രിയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പാര്‍ട്ടി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി ടി തോമസിന് 11,000വോട്ടിന്‍റെ ഭൂരിപക്ഷം കിട്ടിയ കോര്‍പറേഷന്‍ പരിധിയില്‍ ഇക്കുറി യുഡിഎഫിന് ഒപ്പം പിടിക്കുമെന്ന് ഇടതുമുന്നണി അവകാശപ്പെടുന്നു. പൂണിത്തുറ, ഇടപ്പളളി, വൈറ്റില മേഖലകളില്‍ വന്‍ മുന്നേറ്റമുണ്ടാകുമെന്നാണ് ഇടത് പ്രതീക്ഷ. മറ്റിടങ്ങളില്‍ യുഡിഎഫുമായുളള വോട്ട് വ്യത്യാസം നേര്‍ത്തതാകുമെന്നും എല്‍ഡിഎഫിന്‍റെ കണക്ക്കൂട്ടല്‍ വ്യക്തമാക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam