കേരളത്തിന്‍റെ നഷ്ടപ്പെട്ട ദശകമാണ് കടന്നു പോകുന്നതെന്ന് രാജീവ് ചന്ദ്രശേഖർ. ബിജെപി കേരളത്തിൽ വികസനം കൊണ്ടുവരും

Published : Apr 22, 2025, 11:48 AM ISTUpdated : Apr 22, 2025, 11:59 AM IST
കേരളത്തിന്‍റെ  നഷ്ടപ്പെട്ട ദശകമാണ് കടന്നു പോകുന്നതെന്ന് രാജീവ് ചന്ദ്രശേഖർ. ബിജെപി കേരളത്തിൽ വികസനം കൊണ്ടുവരും

Synopsis

.വികസിത കേരളത്തിനു വേണ്ടി പ്രവർത്തിക്കുന്ന എല്ലാവരെയും നേതാക്കളാക്കലാണ് തന്‍റെ ചുമതലയെന്നും രാജീവ് ചന്ദ്രശേഖർ

മലപ്പുറം: കേരളത്തിൽ വികസനം ബി.ജെ.പി കൊണ്ടുവരുമെന്ന് സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ.എൽ ഡി എഫും യു ഡി എഫും കേരളത്തിൽ ഒന്നും കൊണ്ടു വരില്ല. കേരളത്തിന്‍റെ  നഷ്ടപ്പെട്ട ദശകമാണ് കടന്നു പോകുന്നത്. ആശ വർക്കർമാരോ , കർഷകരോ, സർക്കാർ ജീവനക്കാരോ ഉൾപ്പടെയുള്ള സാധരണക്കാർ ആഘോഷിക്കാൻ കഴിയാതെ ഇരിക്കുമ്പോഴാണ് സർക്കാർ ആഘോഷം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം ലീഗ് മുസ്ലീം സമുദായത്തിന് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് അവർ തന്നെ സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരിക്കുകയാണ്.2014 ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തി. 10 വർഷത്തിനകം രാജ്യം സാമ്പത്തികമായി മുന്നേറി. രാജ്യം അഴിമതി മുക്തമായി. UPA സർക്കാർ ഭരിക്കുമ്പോൾ എല്ലാം താറുമാറായിരുന്നു. അഴിമതി നിറഞ്ഞിരുന്നു. വരുന്ന തെരഞ്ഞെടുപ്പുകൾ പ്രധാനപ്പെട്ടതാണ്. മാറ്റങ്ങൾ കൊണ്ടു വരാനുള്ള അവസരമാണ്.വികസിത കേരളത്തിനു വേണ്ടി പ്രവർത്തിക്കുന്ന എല്ലാവരെയും നേതാക്കളാക്കലാണ് തന്‍റെ ചുമതലയെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

ബിജെപി വർഗീയവാദ പാർട്ടിയാണെന്ന് പറഞ്ഞ് പരത്താൻ LDF ഉം UDF ഉം ശ്രമം നടത്തുന്നു. അത് പച്ചക്കള്ളമാണ്. നരേന്ദ്രമോദി സർക്കാർ നടപ്പാക്കിയ പദ്ധതികൾ എല്ലാവർക്കുമാണ് ലഭിച്ചതെന്നും അദ്ദേഹം  കൂട്ടിച്ചേര്‍ത്തു. മലപ്പുറം വെസ്റ്റ് ജില്ലയിൽ .“വികസിത കേരളം” കൺവെൻഷൻ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു

PREV
Read more Articles on
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും