
പത്തനംതിട്ട: ആറൻമുള വിമാനത്താവള പദ്ധതിയിലെ ഡ്രോൺ സർവ്വേയിൽ പ്രതികരണവുമായി മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ബിജെപി ശക്തമായി എതിർക്കുമെന്ന് പറഞ്ഞ കുമ്മനം വിമാനത്താവളത്തിനായുള്ള പുതിയ നീക്കം ദുരൂഹമെന്നും അഭിപ്രായപ്പെട്ടു. ഭൂമി കച്ചവടമാണ് ലക്ഷ്യമെന്നും കുമ്മനം ആരോപണമുന്നയിച്ചു. ഒരിക്കലും ആറന്മുളയിൽ അനുമതി കിട്ടില്ല. കൊടുമൺ അടക്കം മറ്റു സ്ഥലങ്ങളിൽ പദ്ധതി സാധ്യത നോക്കണം.
ജനങ്ങൾ രംഗത്തിറങ്ങുമെന്നും പുതിയ സർക്കാർ വന്നു എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. അബിൻ വർക്കി പ്രദേശത്തെ വിഷയങ്ങൾ പഠിച്ചിട്ടല്ല പറയുന്നത്. ഒരു നിർമ്മാണവും സഹിക്കാൻ പറ്റുന്ന ഭൂമിയല്ല ആറന്മുളയിലേത്. എല്ലാവർഷവും വെള്ളം ചേർന്ന സ്ഥലമായി ആറന്മുള മാറിയെന്നും വയനാട് കണ്ടെങ്കിലും പാഠം പഠിക്കണമെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam