പാലക്കാടും ചേലക്കരയും ബിജെപി ജയിക്കും, പലർക്കും അറ്റാക്ക് വരും, അതാണ് തന്‍റെ ആശങ്കയെന്ന് കെസുരേന്ദ്രന്‍

Published : Nov 14, 2024, 12:18 PM IST
 പാലക്കാടും   ചേലക്കരയും ബിജെപി ജയിക്കും,  പലർക്കും അറ്റാക്ക് വരും, അതാണ് തന്‍റെ  ആശങ്കയെന്ന് കെസുരേന്ദ്രന്‍

Synopsis

പോളിംഗ് ശതമാന കണക്കുകൾ എൽഡിഎഫിനോടും യുഡിഎഫിനോടും സാധാരണ ജനങ്ങൾക്കുള്ള അതൃപ്ത്തിയാണ് കാണിക്കുന്നത്

പാലക്കാട്: വയനാട് ചേലക്കര പോളിംഗ് ശതമാന കണക്കുകൾ എൽഡിഎഫിനോടും യുഡിഎഫിനോടും സാധാരണ ജനങ്ങൾക്കുള്ള അതൃപ്ത്തിയാണ് കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെസുരേന്ദ്രന്‍ പറഞ്ഞു.വഖഫ് വിഷയത്തിൽ ക്രൈസ്തവർക്കുള്ള പ്രതിഷേധം പോളിംഗ് ശതമാനം കുറയാൻ കാരണമായി.തങ്ങൾ പാർശ്വവൽക്കരിക്കപ്പെടുന്നു എന്ന ധാരണ ക്രൈസ്തവ വോട്ടർമാർക്ക് ഉണ്ടായി.ന്യൂനപക്ഷ അവകാശം ഒരു വിഭാഗത്തിന്‍റെ മാത്രം ആയി  മാറി.മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും വലിയ തിരിച്ചടി  കിട്ടും
യുഡിഎഫിന്‍റെ  ജന പിന്തുണ വയനാട്ടിൽ അടക്കം കുറഞ്ഞു. മൂന്നാം ബദലിന് ജനം ആഗ്രഹിക്കുന്നു..യുഡിഎഫ് ഈ തിരഞ്ഞെടുപ്പിൽ അപ്രസക്തമാകും.

തോൽക്കുന്നതിന്‍റെ  കാരണം കണ്ടെത്തുകയാണ് സിപിഎം.23ന് പറയേണ്ട കാരണം ഇപ്പോൾത്തന്നെ പറയേണ്ടതില്ലായിരുന്നു.സിപിഎമ്മിന് ഇപ്പോൾ ചിഹ്നമില്ല. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തിൽ സിപിഎം ചിന്നഭിന്നമാകും. കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. പിണറായിക്ക് ഒരു  അവാർഡ് കൊടുത്തു വിടാവുന്നതാണ്. പിണറായിയിൽ തുടങ്ങി പിണറായിയിൽ അവസാനിക്കുന്നതാണ്  സിപിഎം.ചേലക്കരയും പാലക്കാടും  ബിജെപി ജയിക്കും. നിങ്ങളിൽ പലർക്കും അറ്റാക്ക് വരും
 അതാണ് തന്‍റെ  ആശങ്കയെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യാത്രക്കിടെ കുഞ്ഞ് അബോധാവസ്ഥയിലായി; കെഎസ്ആര്‍ടിസി ബസിൽ ആശുപത്രിയിലെത്തിച്ച് ജീവനക്കാര്‍
മെഡിക്കൽ കോളേജ് ഡോ‌ക്ടർമാരുടെ മാസശമ്പളം പതിനായിരം രൂപ വരെ ഉയർത്തി സർക്കാർ; തുക അനുവദിക്കുന്നത് സ്പെഷ്യൽ അലവൻസായി