പാലക്കാട് മഹിള കോൺ​ഗ്രസ് ജില്ല സെക്രട്ടറി സിപിഎമ്മിൽ; 'പോയതിൽ സന്തോഷ'മെന്ന് മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ്

Published : Nov 14, 2024, 12:09 PM ISTUpdated : Nov 14, 2024, 01:21 PM IST
പാലക്കാട് മഹിള കോൺ​ഗ്രസ് ജില്ല സെക്രട്ടറി സിപിഎമ്മിൽ; 'പോയതിൽ സന്തോഷ'മെന്ന് മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ്

Synopsis

മഹിളാ കോൺ​ഗ്രസ് ജില്ല സെക്രട്ടറി കൃഷ്ണകുമാരിയാണ് കോൺ​ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോയത്.

പാലക്കാട്: പാലക്കാട് കോൺ​ഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്. മഹിളാ കോൺ​ഗ്രസ് ജില്ല സെക്രട്ടറി കൃഷ്ണകുമാരിയാണ് കോൺ​ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോയത്. അതേ സമയം, കൃഷ്ണകുമാരി പോയതിൽ സന്തോഷമെന്ന് മഹിളാ കോൺഗ്രസ് പാലക്കാട് ജില്ലാ പ്രസിഡൻ്റ് സിന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ഒന്നരവർഷം മുമ്പ് കൃഷ്ണകുമാരിയെ പുറത്താക്കിയതാണെന്നും  പാർട്ടിയുമായും സംഘടനയുമായും സഹകരിക്കാത്തയാളാണ് കൃഷ്ണകുമാരിയെന്നും സിന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ബ്ലോക്ക് പ്രസിഡൻ്റായിരുന്നു ഇവർ. പിന്നീടാണ് ജില്ലാ സെക്രട്ടറിയാക്കിയത്. പോകുന്നവർ പോകട്ടെ, സംഘടനയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും സിന്ധു പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ