നവകേരള സദസിൽ ട്രാൻസ്ജൻ്റേഴ്സിൻ്റെ കരിങ്കൊടി; കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമാകുമെന്ന് മുഖ്യമന്ത്രി

Published : Jan 02, 2024, 07:30 PM ISTUpdated : Jan 02, 2024, 07:38 PM IST
 നവകേരള സദസിൽ ട്രാൻസ്ജൻ്റേഴ്സിൻ്റെ കരിങ്കൊടി; കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമാകുമെന്ന് മുഖ്യമന്ത്രി

Synopsis

നവകേരള സദസിനെ പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു. മുതിർന്ന നേതാക്കളിറങ്ങും എന്ന് പറഞ്ഞു. എന്നാൽ മുതിർന്നവരെ കാണട്ടെയെന്ന് ഞങ്ങളും തീരുമാനിച്ചു. പ്രതിപക്ഷ നേതാവിൻ്റെ ആ ആഗ്രഹമൊന്നും ഇവിടെ ചിലവാകില്ലെന്നും പിണറായി പറഞ്ഞു.

കൊച്ചി: വെള്ളിയാമറ്റത്തെ ക്ഷീര കർഷകരായ കുട്ടികൾക്ക് പ്രയാസമുണ്ടായപ്പോൾ അവരുടെ അരികിലേയ്ക്ക് സർക്കാർ ഓടിയെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2025 നവംബർ ഒന്നിന് കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം ആകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിനെ പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു. മുതിർന്ന നേതാക്കളിറങ്ങും എന്ന് പറഞ്ഞു. എന്നാൽ മുതിർന്നവരെ കാണട്ടെയെന്ന് ഞങ്ങളും തീരുമാനിച്ചു. പ്രതിപക്ഷ നേതാവിൻ്റെ ആ ആഗ്രഹമൊന്നും ഇവിടെ ചിലവാകില്ലെന്നും പിണറായി പറഞ്ഞു.

ബസിൽ വരുന്നതിനിടെ അഞ്ചാറ് ചെറുപ്പക്കാർ പട്ടികയുമായി ഓടി വരുന്നത് കണ്ടു. പ്രതിപക്ഷ നേതാവിൻ്റെയും കോൺഗ്രസിൻ്റേയും ബഹിഷ്ക്കര ആഹ്വാനം അദ്ദേഹത്തിൻ്റെ പാർട്ടിക്കാരടക്കമുള്ള ബഹുജനങ്ങൾ തളളി. കേരളത്തിന്റെ കാര്യത്തിൽ ബിജെപിക്ക് നിരാശയുണ്ട്. കേരളം ബിജെപിയെ സ്വീകരിക്കുന്നില്ല. കേരളത്തിൻ്റേത് ഉറച്ച മത നിരപേക്ഷ മനസാണ്. പ്രതിപക്ഷത്തിന്റെ ബഹിഷ്കരണം ജനങ്ങൾ തള്ളുകയാണ്. ജനങ്ങൾ ഒരുമയോടെയുള്ള നാടിനെ ഒരു ശക്തിയും തകർക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതേസമയം, കുന്നത്തുനാട് നവകേരള സദസിൽ മുഖ്യമന്ത്രിക്കെതിരെ ട്രാൻസ്ജൻ്റേഴ്സ് കരിങ്കൊടി കാണിച്ചു. കോലഞ്ചേരിയിൽ പരിപാടി കഴിഞ്ഞ് ബസിൽ മടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി 5 ട്രാൻസ്ജൻ്റേഴ്സ് ബസിനു മുന്നിലെത്തി കരിങ്കൊടി കാണിച്ചത്. ഇവരെ പൊലീസ് നീക്കം ചെയ്തു.

ചേർത്തലയിൽ ഭർത്താവ് കുഴഞ്ഞ് വീണ് മരിച്ചു, ചിതയെരിഞ്ഞ് തീരും മുമ്പ് ഭാര്യയും; വേദനയോടെ നാട്...

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം