
കാസർകോട്: കായിക മന്ത്രി ഒ ജെ ജനീഷിനെരെയുള്ള കരിങ്കൊടി പ്രതിഷേധത്തിൽ എസ് ടി പ്രമോട്ടറെ പിരിച്ചുവിട്ട് സർക്കാർ. ബേഡഡുക്ക പഞ്ചായത്ത് പരിധിയിലെ എസ് ടി പ്രമോട്ടറായ എച്ച് രോഹിണിയെ ആണ് പിരിച്ചുവിട്ടത്. കുറ്റിക്കോൽ പഞ്ചായത്തിന് മുൻപിൽ വച്ച് മന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവത്തിലാണ് നടപടി. പയർപള്ളം സ്വദേശിയായ രോഹിണിയെ ആണ് പിരിച്ചുവിട്ടത്. തിരുവനന്തപുരത്ത് നടന്ന യൂത്ത് കോൺഗ്രസ് - എസ്എഫ്ഐ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ് ജനീഷിന് നേരെ വ്യാപകമായ പ്രതിഷേധം നടന്നത്. നിരവധി ജില്ലകളിൽ മന്ത്രിയെ കരിങ്കൊടി കാട്ടിയും വാഹനം തടഞ്ഞും പ്രതിപക്ഷ സംഘടനകൾ പ്രതിഷേധിച്ചിരുന്നു. ഡിവൈഎഫ്ഐ, എസ്എഫ്ഐ, യുവമോർച്ച എന്നീ സംഘടകളുടെ പ്രതിഷേധമാണ് നടന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam