ബ്ലാക്ക് ഫംഗസ് ബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത് 21 പേർ, രോഗം ബാധിച്ചത് 110 പേർക്ക്

By Web TeamFirst Published Aug 30, 2021, 7:25 AM IST
Highlights

ആകെ രോഗം ബാധിച്ചവരിൽ 61 പേർ രോഗമുക്തരായി. 28 പേർ ഇപ്പോഴും ചികിത്സയിലാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അനുബന്ധ മ്യൂക്കർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച് മരിച്ചത് 21 പേരെന്ന് ഔദ്യോഗിക കണക്ക്. ആകെ 110 പേരിൽ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചപ്പോഴാണ് 21 പേർ മരിച്ചത്. തിരുവനന്തപുരത്ത് അഞ്ച് പേരാണ് ഈ രോഗം ബാധിച്ച് മരിച്ചത്. എറണാകുളത്ത് നാല് രോഗികൾ മരിച്ചു. 

ആകെ രോഗം ബാധിച്ചവരിൽ 61 പേർ രോഗമുക്തരായി. 28 പേർ ഇപ്പോഴും ചികിത്സയിലാണ്.  പ്രമേഹമടക്കം മറ്റ് അസുഖങ്ങളുള്ളവർക്കാണ് കോവിഡ് അനുബന്ധ ബ്ലാക്ക് ഫംഗസ് രോഗം ഗുരുതരമാകാൻ സാധ്യത. ഈ സാഹചര്യത്തിൽ ആശുപത്രി ഐസിയു, വെന്റിലേറ്റർ മേഖലകളിൽ അണുനശീകരണം കർശനമാക്കാൻ ബ്ലാക്ക്ഫംഗസ് ബാധയെത്തുടർന്ന് നിർദേശം നൽകിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!