തൃശ്ശൂരിൽ പാറമടയിൽ സ്ഫോടനം; ഒരാൾ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

By Web TeamFirst Published Jun 21, 2021, 9:00 PM IST
Highlights

അഞ്ച്  പേർക്ക് പരിക്ക് പറ്റി. ഒരാളുടെ നില ​ഗുരുതരമാണ്. പാറപൊട്ടിക്കാൻ പാറമടയിൽ സൂക്ഷിച്ചിരുന്ന തോട്ടകളാണ് പൊട്ടിത്തെറിച്ചത്. പാറമട ഉടമയുടെ അനുജനാണ് മരിച്ചത്. 

തൃശ്ശൂർ: തൃശൂർ വാഴക്കോട് പാറമടയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്ക് പറ്റി. ഒരാളുടെ നില ​ഗുരുതരമാണ്. പാറപൊട്ടിക്കാൻ പാറമടയിൽ സൂക്ഷിച്ചിരുന്ന തോട്ടകളാണ് പൊട്ടിത്തെറിച്ചത്. പാറമട ഉടമയുടെ അനുജനാണ് മരിച്ചത്. 

വൈകീട്ട് ഏഴരയോടെയാണ് സ്ഫോടനമുണ്ടായത്. സമീപത്തെ നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പാറമട പ്രവർത്തിച്ചിരുന്നത് ലൈസൻസില്ലാതെയാണ്. ഈ പാറമട മൂന്നു വർഷം മുമ്പ് സബ് കളക്ടർ പൂട്ടിച്ചിരുന്നതാണെന്നും വിവരമുണ്ട്. മുള്ളൂർക്കര മുൻ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഉടമസ്ഥതയിലുള്ളതാണ് പാറമട. പാറമട നിലവിൽ പ്രവർത്തിക്കുന്നില്ലെന്നും മണ്ണിനടിയിൽ പെട്ട തോട്ടകൾ  പൊട്ടിത്തെറിച്ചതാകാം അപകട കാരണമെന്നും ഉടമ അബ്ദുൾ സലാം പറഞ്ഞു. അപകടത്തിൽ പെട്ടവർ പാറമടയിൽ കയറിയത് മീൻ പിടിക്കാനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.  

പാറ ഉടമയുടെ സഹോദരൻ അബ്ദുൽ നൗഷാദ് (45) ആണ് മരിച്ചത്. പരിക്കേറ്റവരെ ജനറൽ ആശുപത്രിയിലും, ഒരാളെ അശ്വനി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാൾ ബംഗാൾ സ്വദേശിയാണ്.

 

 

click me!