ശോഭ സുരേന്ദ്രന്‍റെ വീടിന് മുന്നിലേക്ക് എറിഞ്ഞത് പടക്കമെന്ന് നിഗമനം; അന്വേഷണത്തിന് പ്രത്യേക സംഘം

Published : Apr 26, 2025, 08:58 AM IST
ശോഭ സുരേന്ദ്രന്‍റെ വീടിന് മുന്നിലേക്ക് എറിഞ്ഞത് പടക്കമെന്ന് നിഗമനം; അന്വേഷണത്തിന് പ്രത്യേക സംഘം

Synopsis

ബിജെപി നേതാവ് ശോഭ  സുരേന്ദ്രന്‍റെ വീടിന് മുന്നിലേക്ക് എറിഞ്ഞത് നാടൻ പടക്കമെന്ന് നിഗമനം. ആരുടെ വീട് ലക്ഷ്യമിട്ടാണ് പടക്കമെറിഞ്ഞതെന്നടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു

തൃശൂര്‍: ബിജെപി നേതാവ് ശോഭ  സുരേന്ദ്രന്‍റെ വീടിന് മുന്നിലേക്ക് എറിഞ്ഞത് നാടൻ പടക്കമെന്ന് നിഗമനം. ആരുടെ വീട് ലക്ഷ്യമിട്ടാണ് പടക്കമെറിഞ്ഞതെന്നടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. സംഭവ സ്ഥലത്തെത്തിയ കമ്മീഷണര്‍ ശോഭ സുരേന്ദ്രനുമായി സംസാരിച്ചു.

സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു. പൊട്ടിത്തെറിച്ചത് പടക്കമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് കമ്മീഷണര്‍ പറഞ്ഞു. തൊട്ടടുത്ത സ്ഥലങ്ങളിലും ശബ്ദം കേട്ടിട്ടുണ്ട്. സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാനാണ് തീരുമാനം.  ശോഭാ സുരേന്ദ്രന്‍റെ വീടിന്‍റെ സമീപത്ത് ഇത്തരത്തിലൊരു സംഭവം ഉണ്ടായത് ഗൗരവത്തോടെ കാണുന്നുവെന്നും കമ്മീഷണർ പറഞ്ഞു.

ആക്രമണം തന്നെ ലക്ഷ്യമിട്ട് നടന്നതെന്ന് ശോഭ സുരേന്ദ്രൻ; പൊട്ടിത്തെറിയിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

പത്തനംതിട്ടയിൽ മുൻ ബിഎസ്എഫ് ജവാനെ മര്‍ദിച്ചശേഷം നഗ്നനാക്കി വലിച്ചിഴച്ച സംഭവം; ഹോം നഴ്സ് അറസ്റ്റിൽ

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം