
കണ്ണൂർ: ക്ലാസ് മുറിയിലെ ബെഞ്ചിലിരുന്ന് പാടിയ ഒരു പാട്ട് കൊണ്ട് സമൂഹമാധ്യമങ്ങളുടെ ഹൃദയം കവരുകയാണ് അനന്യ എന്ന എട്ടു വയസ്സുകാരി. പാർവതി തിരുവോത്ത് നായികയായെത്തിയ ഉയരെ എന്ന് ചിത്രത്തിലെ 'നീ മുകിലോ..' എന്ന പാട്ട് അനന്യ കൂട്ടുകാർക്കായി പാടിയതാണ് സമൂഹമാധ്യമങ്ങളില്‍ ഹിറ്റാകുന്നത്. കണ്ണൂർ വാരം സ്വദേശിയാണ് അനന്യ.
അനന്യക്ക് നിറങ്ങളെന്നാൽ പാട്ടിന്റെ വരികളാണ്. അതവൾ ചുറ്റിലേക്ക് പടർത്തും. ജന്മനാ കാഴ്ച്ചയില്ലാത്ത ഈ കൊച്ചുമിടുക്കിക്ക് വീട്ടിലെ റേഡിയോയാണ് എപ്പോഴും കൂട്ട്. കൈപിടിക്കാൻ അമ്മ പ്രജിഷ എപ്പോഴും ഒപ്പം വേണം. ധർമ്മശാല മാതൃകാ അന്ധവിദ്യാലയത്തിലെ നാലാം ക്ലാസുകാരിയാണ് ഈ മിടുക്കി.
മകളെ വലിയ പാട്ടുകാരിയാക്കുക എന്നതാണ് പ്രജിഷയുടെ ആഗ്രഹം. ഒപ്പം മകൾക്ക് ഒറ്റയ്ക്ക് നടക്കാനാകണമെന്ന ആഗ്രഹവും പ്രജി, പങ്കുവയ്ക്കുന്നുണ്ട്. സംഗീതാധ്യാപകനായ രാജേഷ് വീട്ടിലെത്തിയാണ് അനന്യയെ പാട്ട് പഠിപ്പിക്കുന്നത്. സ്കൂളിലെ അധ്യാപകരുടെയും നല്ല പിന്തുണയുണ്ട് അനന്യയ്ക്കെന്ന് അച്ഛൻ പുഷ്പൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam