തിരുവനന്തപുരം പേയാടിന് സമീപം സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ വിളപ്പിൽശാല പൊലീസ് പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം പേയാടിന് സമീപം സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ വിളപ്പിൽശാല പൊലീസ് പിടികൂടി. പേയാട് കുരിശുമുട്ടം ചെറിയാടിതലയ്ക്കൽ വീട്ടൽ അനീഷിനെ (45) യാണ് പിടികൂടിയത്. ഇക്കഴിഞ്ഞ 16നായിരുന്നു സംഭവം. ഇവരോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും തർക്കമുണ്ടായതോടെ ദേഹത്ത് കടന്ന് പിടിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. സ്ത്രീയുടെ പരാതിയിൽ കേസെടുത്ത വിളപ്പിൽശാല പൊലീസ് ഇയാളുടെ വീട്ടിലും സമീപത്തും അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. 

Add Asianetnews as a Preferred SourcegooglePreferred

ഒളിവിലായിരുന്ന പ്രതിയെ പിന്നീട് തമിഴ്നാട് മാർത്താണ്ഡം ഭാഗത്തുനിന്ന് വിളപ്പിൽശാല എസ്എച്ച്ഒ സജീവിന്റെ നേതൃത്വത്തിൽ എസ്ഐ റാബി, എഎസ്ഐമാരായ ഹരികുമാർ, സന്തോഷ്, സിപിഒമാരായ അനീഷ്, അഖിൽ എന്നിവരുൾപ്പെട്ട സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

YouTube video player