മഹാരാജാസിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; സ്വമേധയാ ഇടപെട്ട് പൊലീസ്, വിവരങ്ങള്‍ തേടി

Published : Aug 16, 2023, 11:27 AM ISTUpdated : Aug 16, 2023, 04:14 PM IST
മഹാരാജാസിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം;  സ്വമേധയാ ഇടപെട്ട് പൊലീസ്, വിവരങ്ങള്‍ തേടി

Synopsis

കോളേജ് കൗൺസിൽ ആറ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാനുള്ള നടപടി എടുത്തിരുന്നു. 

കൊച്ചി: മഹാരാജാസ് കോളേജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ വിവരങ്ങൾ തേടി പൊലീസ്. കൊച്ചി സെൻട്രൽ പൊലീസ് കോളേജിലെത്തി അധ്യാപകനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കോളേജിൽ എത്തിയത്. അധ്യാപകനെ അപമാനിക്കുന്ന വീഡിയോ പ്രചരിച്ചതിനെ തുടർന്നാണ് സംഭവം വിവാദമായത്. കഴിഞ്ഞ ദിവസം ചേർന്ന കോളേജ് കൗൺസിലാണ് അധ്യാപകന്റെ പരാതി പൊലീസിലേക്ക് കൈമാറാനും നിയമനടപടികളുമായി മുന്നോട്ട് പോകാനും തീരുമാനിച്ചത്. കോളേജ് കൗൺസിൽ ആറ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാനുള്ള നടപടി എടുത്തിരുന്നു. 

കുട്ടികളുടെ നടപടി വേദനിപ്പിച്ചു എന്നായിരുന്നു സംഭവത്തില്‍ ഡോക്ടർ പ്രിയേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.. തനിക്ക് കാഴ്ചപരിമിതി ഉള്ളതുകൊണ്ടല്ലേ ഇങ്ങനെ ചെയ്തതന്നാണ് പ്രിയേഷിന്റെ ചോദ്യം. മറ്റു അധ്യാപകരുടെ ക്ലാസ്സുകളിൽ ഇങ്ങനെ ചെയ്യില്ലായിരുന്നു. കുട്ടികൾ തെറ്റു മനസ്സിലാക്കണം. അതിനാണ് പരാതി നൽകിയതെന്നും പ്രിയേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ ആറ് വിദ്യാര്‍ത്ഥികളെ സസ്പെൻഡ് ചെയ്തിരുന്നു. കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കം ആറ് പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാര്‍ത്ഥികള്‍ അപമാനിച്ചത്. ക്ലാസ് നടക്കുമ്പോള്‍ കളിച്ചും ചിരിച്ചും അനുവാദമില്ലാതെ പ്രവേശിക്കുകയും ചെയ്തു. ഇവ വീഡിയോയായി ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തിലാണ് കോളേജിന്റെ നടപടി. 

അതേ സമയം മഹാരാജാസ് കോളേജിൽ അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കെ എസ് യുവിന് പങ്കില്ലെന്ന് സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. യുണിറ്റ് വൈസ് പ്രസിഡൻറ് മുഹമ്മദ് ഫാസിലിനെതിരെയുള്ള ആരോപണവും നടപടിയും തെറ്റാണെന്നും ഇതിന് പിന്നിൽ ഇടതുപക്ഷ അധ്യപക-അനധ്യാപക-വിദ്യാത്ഥി സംഘടനകളുടെ ഗുഢാലോചനയുണ്ടെന്നും  സംഭവത്തിൽ ജില്ല പോലീസ് മേധാവിക്ക് പരാതി നൽകുമെന്നും സ്വാതന്ത്ര അന്വേഷണം അവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.  

എന്നാൽ അധ്യാപകൻ അപമാനിക്കപ്പെട്ടെന്ന  കാര്യത്തിൽ സംശയമില്ലെന്നും അധ്യപകനൊപ്പമാണ് കെ എസ് യു എന്നും അലോഷ്യസ് സേവ്യർ കൂട്ടിചേർത്തു. മഹാരാജാസ് കോളേജിൽ അന്ധനായ അധ്യാപകനെ അപമാനിച്ച സംഭവത്തിൽ ആറ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിരുന്നു ഇതിൽ മഹാരാജാസ് കോളേജിലെ കെ എസ് യു യുണിറ്റ് വൈസ് പ്രസിഡൻറ് മുഹമ്മദ് ഫാസിലും ഉൾപ്പെട്ടിരുന്നു. പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാര്‍ത്ഥികള്‍ അപമാനിച്ചത്.

മഹാരാജാസില്‍ അധ്യാപകനെ അപമാനിച്ച സംഭവം; കെഎസ്‌യു നേതാവടക്കം ആറ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇന്ന് എസ്ഐടി പരിശോധന നടത്തും
അത്ഭുതങ്ങൾ സംഭവിക്കും! സെക്രട്ടറിയേറ്റിലും ബിജെപിക്ക് വേണ്ടി വാതിൽ തുറക്കപ്പെടും, പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും ശോഭാ സുരേന്ദ്രൻ