മണിപ്പൂരിൽ ഗോത്രങ്ങൾ തമ്മിലുള്ള കലാപമല്ല, ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാൻ ബോധപൂർവമായ ശ്രമം: ജോസഫ് പാംപ്ലാനി

Published : Aug 16, 2023, 10:37 AM IST
മണിപ്പൂരിൽ ഗോത്രങ്ങൾ തമ്മിലുള്ള കലാപമല്ല, ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാൻ ബോധപൂർവമായ ശ്രമം: ജോസഫ് പാംപ്ലാനി

Synopsis

മണിപ്പൂർ പ്രശ്നത്തിൽ കേരളത്തിലെ രാഷ്ട്രീയക്കാരുടെ ഇടപെടലിൽ ആത്മാർഥതയില്ല.  മണിപ്പൂരിൽ സൈന്യം പോലും നിസ്സഹായരായി നിൽക്കുന്നു. 

കണ്ണൂർ: മണിപ്പൂർ കലാപത്തി‌ൽ കേന്ദ്രത്തിനെതിരെ തലശേരി അതിരൂപതാ ബിഷപ് മാർ ജോസഫ് പാംപ്ലാനി. മണിപ്പൂരിലേതു ഗോത്രങ്ങൾ തമ്മിലുള്ള കലാപമല്ല, ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാൻ ബോധപൂർവമായ ശ്രമമാണ്.  മണിപ്പൂർ പ്രശ്നത്തിൽ കേരളത്തിലെ രാഷ്ട്രീയക്കാരുടെ ഇടപെടലിൽ ആത്മാർഥതയില്ല.  മണിപ്പൂരിൽ സൈന്യം പോലും നിസ്സഹായരായി നിൽക്കുന്നു. പട്ടാളത്തെ നിയന്ത്രിക്കുന്നവരുടെ മനസ്സ് പീഡിപ്പിക്കുന്നവർക്കൊപ്പമാണ്. ത്രിവർണ പാതകയിലെ നിറങ്ങൾ വൈവിധ്യങ്ങളെ സൂചിപ്പിക്കുന്നു, എന്നാൽ എല്ലാ നിറങ്ങളെയും ഏകീകരിക്കാനാണ് ശ്രമം നടക്കുന്നത്. അതിനെ ദേശീയ ബോധം എന്നല്ല, വർഗീയ വാദം എന്നാണ് പറയേണ്ടത്.

ഇരട്ട എഞ്ചിൻ സർക്കാർ 100 ദിവസത്തിലധികമായി ഓഫായിക്കിടക്കുന്നുവെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.  സംസ്ഥാന സർക്കാർ കേരളത്തിൽ യഥേഷ്ടം കള്ളൊഴുക്കുന്നുവെന്ന് സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരെയും പാംപ്ലാനി പ്രതികരിടച്ചു.  സാമ്പത്തിക നേട്ടത്തിന് വേണ്ടി മാത്രമാണ് ഇതെല്ലാം നടത്തുന്നത്. പുതിയ മദ്യനയത്തിൽ നിന്നും സർക്കാർ പിന്മാറണം. കണ്ണൂർ ചെമ്പേരിയിൽ കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപതാ കമ്മിറ്റി  നടത്തിയ മണിപ്പുർ ഐക്യദാർഢ്യ പരിപാടിയിലായിരുന്നു പരാമർശം.

യുവതിയുടെ സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിച്ചു, 120 കോടി ഡോളർ നൽകാൻ മുൻ കാമുകനോട് കോടതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പത്തനംതിട്ട ജില്ലാ കളക്ടറുടെ കാറപകടം; വാഹനം അലക്ഷ്യമായി ഓടിച്ചു, എതിർദിശയിൽ വന്നിടിച്ച ഡ്രൈവർക്കെതിരെ കേസ്
'ആത്മാവിൽ പതിഞ്ഞ നിമിഷം, കണ്ണുകൾ അറിയാതെ നനഞ്ഞു': പ്രധാനമന്ത്രി വന്ദിക്കുന്ന ഫോട്ടോ പങ്കുവച്ച് ആശാ നാഥ്